പെരിയ ഇരട്ടക്കൊല: സത്യം പുറത്തുവരുമെന്ന് സി.പി.എമ്മിനു ഭയം – പി.വി. മോഹനൻ
text_fieldsപെരിയ (കാസർകോട്) : ശരത്തിെൻറയും കൃപേഷിെൻറയും കൊലപാതകത്തിൽ സി.പി.എം ഉന്നത നേതൃത്വത്തിനു പങ്കുണ്ടെന്നും അത് പുറത്തുവരുന്നതിലുള്ള ഭയമാണ് സി.ബി.ഐ അന്വേഷണത്തിനെതിരായി നിൽക്കാൻ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നതെന്നും എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹനൻ പറഞ്ഞു. കല്യോട്ടെ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് നേതൃത്വം നൽകുന്നത് സി.പി.എം ആണെന്നും കൊലപാതികൾക്ക് രാഷ്ട്രീയമായി സംരക്ഷണം നൽകുന്നത് കൊണ്ടാണ് കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ, കെ.പി.സി.സി സെക്രട്ടറി ബാബുരാജ്, ഡി.സി.സി ഭാരവാഹികളായ ധന്യ സുരേഷ്, പി.വി. സുരേഷ്, അഡ്വ. എ. ഗോവിന്ദൻ നായർ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ബി.പി. പ്രദീപ് കുമാർ, പുല്ലൂർ പെരിയ മണ്ഡലം പ്രസിഡൻറ് ടി. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. അരവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെംബർ അഡ്വ. എം.കെ. ബാബുരാജ്, ഗ്രാമ പഞ്ചായത്ത് മെംബർമാരായ രതീഷ്, രാമകൃഷ്ണൻ നടുവിൽവീട്, അർജുനൻ തായലങ്ങാടി, കാർത്തികേയൻ പെരിയ ഉൾപ്പെടെയുള്ള നേതാക്കൾ കൂടെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.