പെരിയ ഇരട്ടക്കൊലക്കേസ്: അപ്പീൽ ഹരജി വിധിപറയാൻ മാറ്റി
text_fieldsകൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരായ അപ്പീൽ ഹരജി ഹൈകോടതി വിധിപറയ ാൻ മാറ്റി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലിൽ വാദം പൂർത്തിയാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങുന്ന ഡിവിവഷൻ ബെഞ്ച് ഹരജി വിധിപറയാൻ മാറ്റിയത്.
ക്രൈംബ്രാഞ്ചിെൻറ ക േസ് ഡയറിപോലും പരിശോധിക്കാതെയാണ് സി.ബി.ഐക്ക് വിട്ട് സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായതെന്ന് പറഞ്ഞാണ് സർക്കാറിെൻറ അപ്പീൽ. വിചാരണക്കോടതി കുറ്റപത്രം പരിശോധിച്ച് സ്വീകരിച്ചതാണ്. ഇത് റദ്ദാക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നില്ല. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന പൊലീസ് ആത്മാർഥമായി ശ്രമിക്കുന്ന ഘട്ടത്തിൽ സിംഗിൾ ബെഞ്ചിെൻറ ഇടപെടൽ അവരുടെ വിശ്വാസ്യതയും ആത്മവീര്യവും തകർക്കുന്നതാണ്. അന്വേഷണ ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചവരും കഴിവ് തെളിയിച്ചവരാണെന്നും സർക്കാർ വാദിച്ചു. സിംഗിൾ ബെഞ്ച് വിധിക്കുശേഷം എഫ്.ഐ.ആർ പുനർ രജിസ്റ്റർ ചെയ്തെങ്കിലും അപ്പീൽ ഹരജി വന്നതിനാൽ നടപടികൾ മുന്നോട്ടുപോയില്ലെന്ന് സി.ബി.ഐ അറിയിച്ചു. അന്വേഷണം ആരംഭിക്കാൻ ഡിവിഷൻ ബെഞ്ചിെൻറ അനുമതിക്ക് കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. അപ്പീൽ ഫയൽ ചെയ്തതുമുതൽ അഞ്ചുദിവസമാണ് വാദം കേട്ടത്. സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽനിന്നുള്ള മുതിർന്ന അഭിഭാഷകരാണ് ഹാജരാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.