പെരിയ ഇരട്ടക്കൊല: കോടതിയലക്ഷ്യ ഹരജിയുമായി മാതാപിതാക്കൾ വീണ്ടും ഹൈകോടതിയിൽ
text_fieldsകൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ അന്വേഷണം സി.ബി.ഐക്ക് വിട്ടെങ്കിലും രേഖകൾ ക്രൈംബ്രാഞ്ച് കൈമാറിയില്ലെന്നാരോപിച്ച് കോടതിയലക്ഷ്യ ഹരജി. സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾബെഞ്ച് മുമ്പാകെ നേരത്തേ ഈ ഹരജി എത്തിയെങ്കിലും സർക്കാറിെൻറ അപ്പീലിൽ ഡിവിഷൻബെഞ്ച് വിധി വന്ന സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹരജിയും ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് െകാല്ലപ്പെട്ട കൃപേഷിെൻറയും ശരത് ലാലിെൻറയും മാതാപിതാക്കൾ പുതിയ കോടതിയലക്ഷ്യ ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.