പെരിയ ഇരട്ടക്കൊല: നീതിതേടി സി.ബി.െഎ ഓഫിസിന് മുന്നിൽ മാതാപിതാക്കളുടെ സത്യഗ്രഹം
text_fieldsകൊച്ചി: നീതിയുടെ വെളിച്ചം കടന്നുവരാൻ ഇനിയും കാലമെത്ര കാത്തിരിക്കണമെന്ന ചോദ്യമായ ിരുന്നു കൃപേഷിെൻറയും ശരത് ലാലിെൻറയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കണ്ണീരി ലുണ്ടായിരുന്നത്.
പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം അട്ടിമറിക്കപ്പെടു ന്നുവെന്ന് ആേരാപിച്ച് കൊച്ചി സി.ബി.ഐ ഓഫിസിന് മുന്നിൽ പെരിയ ആക്ഷന് കമ്മിറ്റിയുടെ ന േതൃത്വത്തിൽ സൂചന സത്യഗ്രഹം നടത്താനെത്തിയതായിരുന്നു അവർ.
അന്വേഷണം എവിടെയുമെത്താത്ത സാഹചര്യമാണെന്ന് അവർ പറഞ്ഞു. സംസ്ഥാന പൊലീസ് തയാറാക്കിയ കുറ്റപത്രം ഹൈകോടതി റദ്ദാക്കി കേസ് സി.ബി.ഐക്ക് കൈമാറി ഉത്തരവിട്ടിരുന്നു. സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം കൃത്യമായി നടക്കാത്ത സാഹചര്യത്തിലാണ് അവർ സി.ബി.ഐ ഓഫിസിന് മുന്നിൽ സമരത്തിനെത്തിയത്. കേസ് അട്ടിമറിക്കാൻ സർക്കാർ ആസൂത്രിത ഗൂഢാലോചന നടത്തുകയാണെന്ന് കൃപേഷിെൻറ സഹോദരി കൃഷ്ണപ്രിയ പറഞ്ഞു.
വിതുമ്പിയാണ് ശരത് ലാലിെൻറ സഹോദരി അമൃതയും സംസാരിച്ചത്. കൃപേഷിെൻറ മാതാപിതാക്കളായ കൃഷ്ണൻ, ബാലാമണി, ശരത് ലാലിെൻറ മാതാപിതാക്കളായ സത്യൻ, ലത എന്നിവർ നിറകണ്ണുകളോടെ സത്യഗ്രഹമിരുന്നു.
സി.ബി.ഐ അന്വേഷണത്തിലൂടെയേ മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തിക്കാനാവൂ എന്ന് അവർ ഒറ്റക്കെട്ടായി പറഞ്ഞു. സ്േറ്റയില്ലാത്ത പശ്ചാത്തലത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോടതിയിൽ സി.ബി.ഐ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
രാവിലെ മുതൽ വൈകീട്ട് വരെ നീണ്ട സത്യഗ്രഹം ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. കാലടി സർവകലാശാല മുൻ വി.സി ഡോ. എം.സി. ദിലീപ്കുമാർ സംസാരിച്ചു.
ടി.ജെ. വിനോദ് എം.എൽ.എ, മുൻമന്ത്രി ഡൊമിനിക് പ്രസേൻറഷൻ, ലൂഡി ലൂയിസ്, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ടോണി ചമ്മിണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.