പെരിയ ഇരട്ടക്കൊല: സി.ബി.െഎ അന്വേഷണം എതിർക്കാൻ സർക്കാർ വക 21 ലക്ഷം
text_fieldsതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐക്ക് വിടുന്നതിനെതിരെ വാദിക്കാനായി ‘ഇറക്കുമതി ചെയ്ത’ അഭിഭാഷ കന് ഫീസായി സർക്കാർ വക 21 ലക്ഷം രൂപ. കൊല്ലപ്പെട്ടയാളുടെ പിതാവ് സമർപ്പിച്ച ഹരജിക്കെതിരെ ഹൈേകാടതിയിൽ വാദിക്കാന ായി ഡൽഹിയിൽനിന്ന് കൊണ്ടുവന്ന അഭിഭാഷകന് സർക്കാർ 25 ലക്ഷം രൂപ കഴിഞ്ഞമാസം അനുവദിച്ചിരുന്നു. വാദത്തിനിടെ സർക്കാറ ിനെതിരെ ഹൈകോടതി നടത്തിയ പരാമർശങ്ങൾ തിരിച്ചടിയായതോടെയാണ് പകരം ഇപ്പോൾ മറ്റൊരു അഭിഭാഷകനെ കൊണ്ടുവരുന്നത്.
പുതിയ അഭിഭാഷകൻ മനീന്ദർ സിങ്ങിന് 20 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഒപ്പമെത്തുന്ന സഹായിക്ക് ഒരു ലക്ഷം രൂപയും നൽകാനാണ് തീരുമാനം. ഫലത്തിൽ മകനെ കൊലപ്പെടുത്തിയവർക്കെതിരെ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെടുന്ന പിതാവിനെതിരെ വാദിക്കാൻ സർക്കാർ ഖജനാവിൽനിന്ന് ഇതുവരെ ആകെ അനുവദിച്ചത് 46 ലക്ഷം രൂപ!. ഇരക്കുവേണ്ടി നിലകൊള്ളുന്നെന്ന് അവകാശപ്പെടുന്ന സർക്കാറിെൻറ ഭാഗത്തുനിന്നാണ് ഇൗ നടപടിയെന്നതും ശ്രദ്ധേയം.
അഭിഭാഷകർക്ക് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റിനും താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള ചെലവുകൾ വേറെ. കഴിഞ്ഞ ഫെബ്രുവരി 17ന് കാസർകോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നതായാണ് കേസ്. കൊലക്ക് പിന്നിലെ ഉന്നത ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ കേസ് സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൃപേഷിെൻറ പിതാവ് കൃഷ്ണൻ ഹൈകോടതിയെ സമീപിച്ചിരുന്നു.
പൊലീസ് സമർപ്പിച്ച കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് കേസ് സി.ബി.ഐക്ക് കൈമാറി ഉത്തരവായി. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാനാണ് സർക്കാർ പണം വാരിക്കോരി ചെലവിടുന്നത്. സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്താൽ അന്വേഷണം സി.പി.എം നേതാക്കളിലേക്ക് നീങ്ങുമെന്ന ഭയത്തിലാണ് സർക്കാർ ഖജനാവിൽനിന്ന് പണം നൽകി ഇൗ നീക്കമെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.