പെരിയ: അഭിഭാഷകരുടെ െചലവ് മുൻകാല പ്രാബല്യത്തോടെ അനുവദിച്ചു
text_fieldsതിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസ് സി.ബി.െഎയെ ഏൽപിക്കാതിരിക്കാൻ വാദിക്കാനെത്തിയ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ജൂനിയർമാർക്കും വിമാന ടിക്കറ്റിനും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനും െചലവായ തുക മുൻകാല പ്രാബല്യത്തോടെ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.
സുപ്രീംകോടതി അഭിഭാഷകൻ മനീന്ദർ സിങ്ങിനും ജൂനിയർ അഭിഭാഷകരായ പ്രഭാസ് ബജാജ്, രവി പ്രകാശ് എന്നിവർക്കും തുക അനുവദിച്ചാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. കഴിഞ്ഞ നവംബർ മൂന്നിന് ഡൽഹിയിൽനിന്ന് കേസ് കാര്യങ്ങൾക്ക് കൊച്ചിയിലെത്തി പിറ്റേന്ന് മടങ്ങിയ അഭിഭാഷക സംഘത്തിന് െചലവായ തുകയാണ് അനുവദിച്ചത്. അഡ്വക്കറ്റ് ജനറലിെൻറ അഭ്യർഥന പ്രകാരമാണ് മുൻകാല പ്രാബല്യത്തോടെ തുക അനുവദിക്കുന്നതെന്ന് ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
ബിസിനസ് ക്ലാസിലാണ് അഭിഭാഷകസംഘം സഞ്ചരിച്ചത്. കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. പെരിയ കേസ് സി.ബി.ഐക്ക് വിടാതിരിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ െചലവാക്കിയത് 88 ലക്ഷം രൂപയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു.
കേസ് സി.ബി.ഐക്ക് വിട്ട ഹൈകോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ വാദിക്കാനാണ് ഡൽഹിയിൽനിന്ന് അഭിഭാഷകരെ എത്തിച്ചത്. എന്നാൽ സർക്കാറിെൻറ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച്, സിംഗിൾ ബെഞ്ചിെൻറ ഉത്തരവ് ശരിവച്ചു. 2019 ഒക്ടോബറിൽ 25 ലക്ഷവും, നവംബറിൽ 21 ലക്ഷവും, ഡിസംബറിൽ 42 ലക്ഷവുമാണ് അഭിഭാഷകർക്കും സഹായികൾക്കുമായി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.