Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2024 11:34 PM IST Updated On
date_range 28 Dec 2024 11:34 PM ISTപെരിയ ഇരട്ടക്കൊല: നാൾവഴികൾ
text_fieldsbookmark_border
- 2019 ഫെബ്രുവരി 17: രാത്രി 7.45ന് കല്യോട്ടെ പി.വി. കൃഷ്ണന്റെ മകൻ കൃപേഷ് (19) എന്ന കിച്ചു, പി.കെ. സത്യനാരായണന്റെ മകൻ ശരത്ലാൽ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്കൂൾ -ഏച്ചിലടുക്കം റോഡിൽ ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി.
- ഫെബ്രുവരി 18: സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ. പീതാംബരൻ, സുഹൃത്തും സഹായിയുമായ സി.ജെ. സജി (സജി ജോർജ് -40) എന്നിവർ അറസ്റ്റിലായി.
- ഫെബ്രുവരി 19: പീതാംബരനെയും സജി ജോർജിനെയും സി.പി.എം പുറത്താക്കി.
- ഫെബ്രുവരി 21: സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുന്നു. എസ്.പി വി.എം. മുഹമ്മദ് റഫീഖിന് അന്വേഷണച്ചുമതല.
- മാർച്ച് 02: അന്വേഷണത്തിൽ സി.പി.എമ്മിന് തൃപ്തിയില്ല. അന്വേഷണ തലവനായ എസ്.പി വി.എം. മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു.
- മാർച്ച് 03: അന്വേഷണ സംഘത്തെത്തന്നെ മാറ്റി. ഡിവൈ.എസ്.പിക്കും സി.ഐമാർക്കും മാറ്റം.
- ഏപ്രിൽ 01: അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചു.
- മേയ് 14: സി.പി.എം ഉദുമ ഏരിയ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ കെ. മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ. ബാലകൃഷ്ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്യുന്നു.
- മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾക്കെതിരെയായിരുന്നു കുറ്റപത്രം.
- സെപ്റ്റംബർ 30: ഹൈകോടതി സിംഗ്ൾ ബെഞ്ച് പെരിയ കേസ് സി.ബി.ഐക്ക് വിടുന്നു.
- ഒക്ടോബർ 29: സി.ബി.ഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാറിന്റെ അപ്പീൽ. പിന്നീട് ഈ അപ്പീൽ തള്ളുന്നു.
- സെപ്റ്റംബർ 12: സി.ബി.ഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തടസ്സഹരജിയുമായി കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ രംഗത്ത്.
- ഡിസംബർ 01: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
- 2021 ഡിസംബർ 03: സി.ബി.ഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.
- 2023 ഫെബ്രുവരി 02: കൊച്ചി സി.ബി.ഐ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങി.
- 2024 ഡിസംബർ 28: കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധി. 10 പേരെ വെറുതെവിട്ടു.
- ശിക്ഷ ജനുവരി മൂന്നിന് വിധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story