'അവർ കമ്യൂണിസ്റ്റുകാരാണ്, പാർട്ടി പിന്തുണയുണ്ട്'; കോടതിയിലെത്തി ശിക്ഷിക്കപ്പെട്ടവരെ കണ്ട് സി.എന്‍ മോഹനന്‍
text_fieldsകൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി കണ്ട് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അവര്‍ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്. അതില്‍ മറിച്ചൊരു അഭിപ്രായമില്ല. ഇനിയും കോടതിയുണ്ടല്ലോ. അപ്പീൽ നല്‍കുന്ന കാര്യം കാസര്‍കോട്ടെ പാര്‍ട്ടി തീരുമാനിക്കും' സിഎന്‍ മോഹനന്‍ പറഞ്ഞു.
കേസിൽ പ്രമുഖ സി.പി.എം നേതാക്കൾ ഉൾപ്പടെയുള്ള പ്രതികളാണ്ശിക്ഷിക്കപ്പെട്ടത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.