‘ചിതയിൽ വെക്കാൻ ബാക്കിയുണ്ടാവില്ല’ -കൊലവിളിയുമായി സി.പി.എം നേതാവ്
text_fieldsകാസർകോട്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കല്യോട്ട് ജനുവരി ഏ ഴിന് സി.പി.എം നേതാവ് നടത്തിയ ഭീഷണി പ്രസംഗം വിവാദത്തിൽ. ഇരട്ടക്കൊലക്കേസിൽ അറസ് റ്റിലായ മുൻ ലോക്കൽ കമ്മിറ്റിയംഗം പി. പീതാംബരനെയും പ്രവാസി സംഘം ഭാരവാഹി സുരേന്ദ്രന െയും കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പൊതുയോഗത്ത ിലാണ് സി.പി.എം ജില്ല െസക്രേട്ടറിയറ്റ് അംഗം ഡോ. വി.പി.പി. മുസ്തഫ വിവാദ പരാമർശം നടത്തിയത്.
‘പാതാളത്തോളം ക്ഷമിച്ചു കഴിഞ്ഞു. ഇനിയും വന്നാൽ പാതാളത്തിൽ നിന്ന് റോക്കറ്റ് പോലെ സി.പി.എം കുതിച്ചുയരും. അതിെൻറ വഴിയിൽ െപട്ടാൽ കല്യോട്ടല്ല, ഗംഗാധരൻ നായരല്ല, ബാബുരാജല്ല ആരായാലും ചിതയിൽ വെക്കാൻ പോലും ബാക്കിയുണ്ടാവില്ല’ -ഇങ്ങനെയായിരുന്നു വിവാദ പ്രസംഗം.
സി.പി.എമ്മിെൻറ കുതിപ്പിൽ തടസ്സമായി മുന്നിൽ നിൽക്കുന്നവർ, പെറുക്കിയെടുത്ത് ചിതയിൽ വെക്കാൻ പോലും ബാക്കിയില്ലാതെ ചിതറുമെന്ന് വി.പി.പി മുസ്തഫ പ്രസംഗിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബാബുരാജ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ഗോവിന്ദൻ നായർ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഭീഷണി. ഇരുവരും കല്യോട് സ്വദേശികളാണ്.
തെൻറ പ്രസംഗം കേൾക്കാത്ത കോൺഗ്രസുകാർക്ക് സമാധാന യോഗം സംഘടിപ്പിച്ച് ബേക്കൽ എസ്.െഎ താൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞുകൊടുക്കണമെന്നും മുസ്തഫ നിർദേശിക്കുന്നുണ്ട്. തങ്ങൾ ഗാന്ധിയൻമാരല്ലെന്നും പ്രതികളെ പിടിച്ചിട്ടില്ലെങ്കിലും സി.പി.എമ്മിെൻറ സ്വഭാവവും രീതികളുമൊക്കെ പൊലീസിന് അറിയാമല്ലൊ എന്നും അദ്ദേഹം പറയുന്നുണ്ട്.
മുസ്തഫക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ ജില്ല പൊലീസ് ചീഫിനും യൂത്ത് കോണ്ഗ്രസ് ജില്ല കമ്മിറ്റി ഐ.ജിക്കും പരാതി നല്കി.
എന്നാൽ, വിവാദമായതോടെ പ്രസംഗം തെറ്റിദ്ധരിച്ചതാണെന്നും അത്തരത്തിലല്ല സംസാരിച്ചതെന്നുമുള്ള വിശദീകരണവുമായി മുസ്തഫ രംഗത്തെത്തി. പീതാംബരനെ ആക്രമിച്ചതുപോലും തങ്ങൾ ക്ഷമിച്ചുവെന്നും കൂടുതൽ അക്രമങ്ങൾ നടത്തരുതെന്നുമാണ് പ്രസംഗത്തിൽ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.