Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പെരിയ ഇരട്ടക്കൊല:...

​പെരിയ ഇരട്ടക്കൊല: പ്രതികളെ രക്ഷിക്കാൻ 90.92 ലക്ഷം രൂപ സർക്കാർ ചെലവിട്ടു

text_fields
bookmark_border
​പെരിയ ഇരട്ടക്കൊല: പ്രതികളെ രക്ഷിക്കാൻ 90.92 ലക്ഷം രൂപ സർക്കാർ ചെലവിട്ടു
cancel

പത്തനംതിട്ട: ​സി.പി.എം പ്രവർത്തകർ പ്രതികളായ െപരിയ ഇരട്ടക്കൊലപാതക കേസിൽ ഹൈകോടതിയിൽ നിയമപോരാട്ടം നടത്താൻ സംസ്​ഥാന സർക്കാർ ചെലവിട്ടത്​ 90.92 ലക്ഷം രൂപ. കേസ്​​ സി.ബി.ഐക്ക്​ വിട്ട കോടതി വിധി​െക്കതിരെ നൽകിയ അപ്പീലിൽ സർക്കാരിന്​ വേണ്ടി ഹാജരായ അഭിഭാഷകർക്കാണ്​ 90,92,337 രൂപ ചെലവിട്ടത്​. അഡ്വക്കേറ്റ്​ ജനറലി​െൻറ ഓഫിസിൽനിന്ന്​ ലഭിച്ച വിവരാവകാശ രേഖയിലാണ്​ പ്രതികളായ സി.പി.എം നേതാക്കളെയും പ്രവർത്തകരെയും രക്ഷിക്കാൻ സർക്കാർ ഖജനാവിൽനിന്ന്​ പണം ധൂർത്തടിച്ചതി​െൻറ കണക്ക്​ തെളിയുന്നതെന്ന്​ ​കെ.പി.സി.സി നിർവാഹക സമിതി അംഗം ബാബുജി ഈശോ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

യൂത്ത് ​കോൺഗ്രസ്​ പ്രവർത്തകരായ ശരത്​ലാൽ, കൃപേഷ്​ എന്നിവർ കൊല്ലപ്പെട്ട കേസി​െൻറ അന്വേഷണം സി.ബി.ഐക്ക്​ വിട്ടത്​ 2019 സെപ്​റ്റംബറിലാണ്. ​സിംഗിൾ ​െബഞ്ച്​ ഉത്തരവിനെതിരായ അപ്പീൽ നടപടികൾക്കാണ്​ സംസ്ഥാന സർക്കാർ ഈ പണം ചെലവിട്ടത്.​ കേസിൽ സർക്കാറിനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്ന്​ അഭിഭാഷകർ ഹാജരായി.

മനീന്ദർസിങ്​​ എന്ന അഭിഭാഷകന്​ 60 ലക്ഷം പ്രതിഫലം നൽകി. രജിത്ത്​കുമാറിന്​ 25 ലക്ഷം, പ്രഭാസ്​ ബജാജിന്​ മൂന്നുലക്ഷവും പ്രതിഫലം നൽകി. ഈ ഇനത്തിലെ ആകെ ചെലവ്​ 88 ലക്ഷം ​രൂപയാണ്. വിവിധ ഘട്ടങ്ങളിലായി നാലുദിവസം അഭിഭാഷകർ കോടതിയിൽ ഹാജരായ ഇനത്തിൽ വിമാനക്കൂലി, താമസം, ഭക്ഷണം എന്നിവക്കായി 2,92,337 രൂപയും സർക്കാർ ചെലവിട്ടു. സുപ്രീംകോടതി വരെ നീണ്ട നിയമനടപടികളിൽ സർക്കാർ പരാജയപ്പെട്ടപ്പോൾ നികുതിപ്പണത്തിൽ കോടിയിലധികം രൂപയാണ്​ പാഴാക്കിയതെന്നും ബാബുജി ഈ​േശാ പറഞ്ഞു.

2019 ഫെബ്രുവരി 17ന്​ രാത്രിയാണ്​ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്​ ലാലും കൃപേഷും കൊല്ലപ്പെട്ടത്​. സംഭവത്തിൽ സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം നിരവധി പേർ അറസ്റ്റിലായിരുന്നു. ഫെബ്രുവരി 21ന്​ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. 2019 സെപ്റ്റംബര്‍ 30ന്​ ക്രൈംബ്രാഞ്ചി

ന്‍റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അന്വേഷണം സി.ബി.ഐ.ക്ക് വിട്ടു. ഒക്ടോബര്‍ 24ന്​ തന്നെ സി.ബി.ഐ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.

എന്നാൽ, തൊട്ടടുത്ത ദിവസം തന്നെ അന്വേഷണം സി.ബി.ഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. പക്ഷേ, 2020 ആഗസ്റ്റ് 25ന്​ ഡിവിഷന്‍ ബെഞ്ച് വിധി ശരിവെച്ചു. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2020 ഡിസംബര്‍ ഒന്നിന്​ അപ്പീല്‍ തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:periya murderldfKripesh-Sharatlalcpm
News Summary - periya twin murder: Government spends Rs 90.92 lakh for advocates
Next Story