െപരിയ ഇരട്ടക്കൊല: മൂന്നു വാഹനങ്ങൾ കൂടി കസ്റ്റഡിയിൽ; മുഖ്യ സൂത്രധാരർ ഒളിവിൽ
text_fieldsകാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂ ന്നു വാഹനങ്ങൾ കണ്ടെത്തി. പെരിയ തന്നിത്തോട്ട് താഴെ ടാറിങ് നടത്താത്ത റോഡ് അവസാനി ക്കുന്നിടത്ത് ഒളിപ്പിച്ചുെവച്ചനിലയിൽ കെ.എൽ 36 ഡി 2124 നമ്പർ ഇന്നോവയും കെ.എൽ 60 ഇ 1881 മാര ുതി സ്വിഫ്റ്റും സമീപത്തുതന്നെ, റിമാൻഡിൽ കഴിയുന്ന ശ്രീരാഗിെൻറ തറവാട് വീട്ടിൽനി ന്ന് കെ.എൽ 14 9577 നമ്പർ ജീപ്പുമാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ഇ ന്നോവ, കൊലയിൽ പങ്കുണ്ടെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം മൊഴിനൽകിയ കല്യോെട്ട ശാ സ്താ ഗംഗാധരെൻറ സഹോദരൻ അരുൺകുമാറിെൻറ പേരിലുള്ളതും സ്വിഫ്റ്റും ജീപ്പും ശാസ്ത ാ ഗംഗാധരെൻറ പേരിലുള്ളതുമാണെന്ന് തിരിച്ചറിഞ്ഞു.
സി.പി.എമ്മിെൻറ പോക്കറ്റ് എന് നറിയപ്പെടുന്ന തന്നിത്തോട്, കണ്ണാടിപ്പാറ സ്ഥലത്തുെവച്ച് കൊലക്കുപയോഗിച്ച വാളും ഇരുമ്പുദണ്ഡും നേരത്തേ കണ്ടെടുത്തിരുന്നു. കൊല നടന്ന സ്ഥലത്തുനിന്ന് 150 മീറ്റർ ദൂരെനിന്നാണ് മൂന്നു വാഹനങ്ങളും കണ്ടെത്തിയത്. അന്വേഷണത്തിെൻറ രണ്ടാം ദിവസമായ ഇന്നലെ കൃത്യത്തിൽ പങ്കുണ്ടെന്ന് പരാതിക്കാർ ആരോപിക്കുന്ന ശാസ്താ ഗംഗാധരൻ, വ്യാപാരിയായ വത്സരാജ്, കൊല നടത്താൻ ഉപയോഗിച്ചുവെന്നനിലയിൽ വ്യാജ ഉപകരണങ്ങൾ കിണറ്റിൽ നിക്ഷേപിച്ച സി.പി.എം പ്രവർത്തകനായ റെജി, പ്രതികളെ കടത്തിയെന്ന് ആരോപിക്കപ്പെടുന്ന മുരളി എന്നിവരെ ചോദ്യംചെയ്യാൻ നടത്തിയ ശ്രമം വിജയിച്ചില്ല. നാലുപേരും ഒളിവിലാണെന്ന വിവരമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്നത്.
കൃത്യത്തിൽ ശാസ്താ ഗംഗാധരെൻറയും വത്സരാജിെൻറയും പങ്ക് വ്യക്തമായി വരുകയാണെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ശാസ്താ ഗംഗാധരെൻറ കുടുംബത്തിനാണ് കൂടുതൽ പെങ്കന്ന് ആരോപിക്കുന്നു. ഗംഗാധരെൻറ മകൻ ഗിജിനും മരുമകൻ അശ്വിനും റിമാൻഡിലാണ്. അനുജന്മാരായ പത്മനാഭൻ, മധു ശാസ്ത എന്നിവർക്കെതിരെ കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത്തിെൻറയും അച്ഛന്മാർ മൊഴിനൽകിയിട്ടുണ്ട്. ഗംഗാധരെൻറ മറ്റൊരു ബന്ധുവായ മുരളിയാണ് തെൻറ ഇയോൺ കാറിൽ പ്രതികളെ രക്ഷപ്പെടുത്തിയതെന്നും പറയുന്നു. മുരളിയെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കല്യോെട്ട പ്രമുഖ വ്യാപാരി വത്സരാജിനെ ചോദ്യംചെയ്യാൻ ശ്രമിച്ച് കിട്ടിയില്ലെന്ന് അന്വേഷണസംഘം പറഞ്ഞു.
സംഭവത്തിനു പത്തുദിവസം മുമ്പ് വത്സരാജ് തെൻറ കടക്ക് 50 ലക്ഷത്തിെൻറ ഇൻഷുറൻസെടുക്കുകയും കടക്കു മുന്നിൽ കാമറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചു.
അഞ്ച് ക്വാറികളാണ് ശാസ്താ ഗംഗാധരനുള്ളത്. ഒന്നിനും ലൈസൻസില്ല. പുറമെ 20ഒാളം വാഹനങ്ങളും. വത്സരാജിനും സമാനമായ സാമ്പത്തികസ്ഥിതിയുണ്ട്. ക്വേട്ടഷൻ സംഘത്തിന് പങ്കുണ്ടെങ്കിൽ സാമ്പത്തികസ്രോതസ്സും പാർട്ടിക്കകത്തു തന്നെയെന്നാണ് ഇവ നൽകുന്ന സൂചന. നിരന്തരമായ ആക്രമണത്തിന് തിരിച്ചടിക്കണം എന്ന പീതാംബരെൻറ ആവശ്യം കൊലപാതകമായി മാറ്റി പദ്ധതി തയാറാക്കിയവർ പൊലീസിെൻറ പ്രതിപ്പട്ടികക്ക് പുറത്താണെന്ന വിവരമാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.
കൂടുതൽ പേരുടെ പങ്ക് വെളിപ്പെടുന്നു
പെരിയ: കോൺഗ്രസ് പ്രവർത്തകരായ കൃപേഷിെൻറയും ശരത്ലാലിെൻറയും കൊലപാതകത്തിൽ പ്രത്യക്ഷമായും പരോക്ഷമായും പങ്കുള്ളവരുടെ എണ്ണം കൂടുന്നു. അറസ്റ്റിലായ ഏഴുപേർക്ക് പുറമെ ക്രൈംബ്രാഞ്ച് കൂടുതൽ പേരെ പ്രതിചേർക്കും. പ്രതിപ്പട്ടികയിൽ കടന്നുവരുമെന്ന് സംശയമുള്ളവരെല്ലാം ഒളിവിലാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ സമാന സ്വരത്തിൽ മൊഴി നൽകിയ കല്യോെട്ട ശാസ്താ ഗംഗാധരെൻറയും കുടുംബത്തിലെയും ചിലരുടെ പങ്ക് മൊഴി നൽകിയതിന് പിറ്റേദിവസം തന്നെ തെളിയിക്കപ്പെടുന്ന തരത്തിലാണ് മൂന്നു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.
സി.പി.എം പോക്കറ്റിൽ റബർമരങ്ങൾക്കിടയിലൂടെ റോഡവസാനിക്കുന്നിടത്താണ് വാഹനങ്ങൾ ഒളിപ്പിച്ചത്. കൃത്യം നടന്നതിനുശേഷമോ മുേമ്പാ ഇത് കൊണ്ടിട്ടതാവാമെന്നാണ് കരുതുന്നത്. ഫെബ്രുവരി 17ന് രാത്രി 7.30നാണ് കൃത്യം നടന്നത്. ഒമ്പതുമണിയോടെയാണ് ജീപ്പ് പ്രതി ശ്രീരാഗിെൻറ അമ്മയുടെ തറവാട്ടുവീട്ടിൽ ശാസ്താ ഗംഗാധരൻതന്നെ കൊണ്ടുെവച്ചത്. ഇക്കാര്യം ശ്രീരാഗിെൻറ വീട്ടുകാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വാഹനങ്ങൾ ഒളിപ്പിച്ചതും കൃത്യത്തിനുപയോഗിച്ച ആയുധങ്ങൾ ഉപേക്ഷിച്ചതും തന്നിത്തോട് താഴെ കണ്ണാടിപ്പാറയിലാണ്. ചാലിങ്കാലിലെ ദേവദാസ് കൊലക്കേസ് പ്രതികൾ ഒളിവിൽ കഴിഞ്ഞതും ഇൗ സ്ഥലത്തുതന്നെയെന്നും വിവരമുണ്ട്. കൊലയാളി സംഘത്തിന് സംരക്ഷണം നൽകുന്ന രഹസ്യസേങ്കതമെന്ന നിലയിൽ ഇൗ ഭാഗത്തിന് പ്രത്യേകതയുണ്ട്. ഇതിന് 150 മീറ്റർ ദൂരെ തന്നിത്തോട്-കൂരാങ്കര റോഡിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഗൂഢാലോചനയും മറ്റ് തയാറെടുപ്പുകളുമെല്ലാം നടന്നത് കണ്ണാടിപ്പാറയിലാവാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്.
ഇനി കണ്ടെത്താനുള്ള വാഹനം പ്രതികളെ കടത്താൻ ഉപയോഗിച്ച ഇയോൺ കാറാണ്. കൊല പരിശീലിച്ചവരെ രക്ഷപ്പെടുത്താനാണോ ഇൗ കാർ ഉപയോഗിച്ചതെന്ന സംശയം ബലപ്പെടുന്നു. രാവണീശ്വരം വഴി ഇൗ വാഹനം കടന്നുപോയി എന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.