പെരിയാർ തീരം ജാഗ്രതയിൽ, വീടുകൾ ഒഴിപ്പിച്ചു
text_fieldsകട്ടപ്പന: മുല്ലപ്പെരിയാർ ഡാമിെൻറ സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ പെരിയാറിെൻറ തീരങ്ങളിൽ കനത്ത ജാഗ്രത. തീരങ്ങളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള ദുരിതാശ്വാസ ക്യാമ്പുകൾ രാവിലെ തുറന്നു. പീരുമേട്, ഇടുക്കി, ഉടുമ്പൻചോല താലൂക്കുകളിലെ ഏഴ് വില്ലേജുകളിലായി 20 ക്യാമ്പുകളാണ് തുറന്നത്.
വ്യാഴാഴ്ച രാവിലെ ഏഴു മുതൽ വാഹനത്തിൽ ഉച്ചഭാഷിണിയിലൂടെ പെരിയാർ തീരവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ടായിരുന്നു. സർക്കാർ സജ്ജീകരിച്ച ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറണമെന്നായിരുന്നു അറിയിപ്പ്. ആധാർ കാർഡ്, റേഷൻ കാർഡ് അടക്കം രേഖകളും വസ്ത്രങ്ങളും അവശ്യ സാധനസാമഗ്രികളും കരുതണമെന്നും അറിയിപ്പ് നൽകി. വ്യാഴാഴ്ച രാവിലെ ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ പെരിയാർ തീരത്തെ വീടുകളിൽ എത്തിയും റവന്യൂ- പഞ്ചായത്ത് - പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘം നിർേദശം നൽകി.
ഭൂരിഭാഗം പേരും സന്നദ്ധരായെങ്കിലും മാറിെല്ലന്ന് പ്രതികരിച്ചവരുമുണ്ട്. വഴിവിളക്കുകൾ തെളിക്കാത്തതിലും പെരിയാർ തീരത്തെ റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിലും ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പലരും തട്ടിക്കയറുന്ന സംഭവങ്ങളും ഉണ്ടായി. വൈകീേട്ടാടെ ഭൂരിപക്ഷം പേരെയും ഒഴിപ്പിച്ചു.
ക്യാമ്പുകളിൽ കഴിയാൻ താൽപര്യപ്പെടാതെ ബന്ധുവീടുകളിലേക്ക് മാറിയവരുമുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴിന് സ്പിൽവേ ഷട്ടറുകൾ തുറന്ന് 1000 ടി.എം.സി ജലം ഒഴുക്കുമെന്നാണ് തമിഴ്നാടുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ഇത് വലിയ തോതിൽ ജലപ്രവാഹം ഉണ്ടാക്കില്ലെന്നും അതിനാൽ ഇപ്പോൾ മാറേണ്ട കാര്യമില്ലെന്നും പറഞ്ഞവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.