എയ്ഡഡ് കോളജുകളിലെ 721 അധ്യാപക തസ്തികകൾക്ക് അനുമതി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ തെരുവ് വിളക്കുകളും എൽ.ഇ.ഡി ആക്കുന്ന പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. മൂന്നുമാസംകൊണ്ട് ഇത് പൂര്‍ത്തിയാക്കും. വിവിധ എയ്ഡഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.
തദ്ദേശസ്ഥാപനങ്ങളുടെ വൈദ്യുതി ബില്‍ 50 ശതമാനം കുറയുന്നതാണ് നിലാവ് എന്ന് പേരിട്ടിരിക്കുന്ന തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കാനുള്ള പദ്ധതി. 296 കോടി രൂപയാണ് ഇതിന് ചെലവ്. കിഫ്ബിയില്‍നിന്നാണ് പണം കണ്ടെത്തുക. തദ്ദേശസ്ഥാപനങ്ങളുടെ വലുപ്പവും ആവശ്യവുമനുസരിച്ച് ലഭ്യമായ അഞ്ച് പാക്കേജുകളില്‍ ഒന്നോ അതിലധികമോ പാക്കേജുകള്‍ തെരഞ്ഞെടുക്കാം.
കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിനുകീഴിെല സംയുക്ത സംരംഭമായ ഇ.ഇ.എസ്.എല്‍ വഴിയാണ് വൈദ്യുതി ബോർഡ് ബള്‍ബുകള്‍ വാങ്ങുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ബോർഡ് ബള്‍ബുകള്‍ വാങ്ങി സ്ഥാപിച്ചുകൊടുക്കും. ഇതിെൻറ പരിപാലനം തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്.
വര്‍ഷംതോറും തദ്ദേശ സ്ഥാപനങ്ങള്‍ ബോർഡിന് വരിസംഖ്യ അടക്കണം. ഫെബ്രുവരിയോടെ രണ്ട് ലക്ഷം ബള്‍ബുകള്‍ സ്ഥാപിക്കും. ജനുവരി ഒന്നുമുതല്‍ ബള്‍ബുകള്‍ മാറ്റിത്തുടങ്ങും. അടുത്ത മൂന്ന് മാസത്തിനകം 8.5 ലക്ഷം ബള്‍ബുകള്‍ കൂടി മാറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
നവജീവന്‍ പദ്ധതി
എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത 50-65 പ്രായപരിധിയിലുള്ള മുതിര്‍ന്ന പൗരന്മാര്ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാൻ നവജീവന്‍ എന്ന പേരില്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. അര്‍ഹര്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡിയോടെ വായ്പ അനുവദിക്കും. മുതിര്‍ന്ന പൗരന്മാരുടെ വിജ്ഞാനവും പ്രവൃത്തിപരിചയവും സമൂഹനന്മക്ക് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യംകൂടി പദ്ധതിക്കുണ്ട്.
തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് 38 കോടി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്ക് ദുരിതാശ്വാസനിധിയില്‍നിന്ന് 38.73 കോടി രൂപ കൂടി അനുവദിക്കും. നേരത്തേ അനുവദിച്ച 961 കോടി രൂപക്ക് പുറമെയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.