കേരളത്തിൽ കൂടുതൽ ട്രെയിനുകൾക്ക് അനുമതി; ഉടൻ സർവിസ് തുടങ്ങും
text_fieldsതൃശൂർ: 56605 കോയമ്പത്തൂർ-തൃശൂർ, 56664 കോഴിക്കോട്-തൃശൂർ പ്രതിദിന ട്രെയിനുകൾ പുനരാരംഭിക്കാൻ റെയിൽവേ അനുമതി. രണ്ട് ട്രെയിനും ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. പകരം ഷൊർണൂരിൽനിന്ന് തൃശൂർ വരെ മറ്റൊരു ട്രെയിൻ സർവിസ് നടത്തും.
06461 ഷൊർണൂർ-തൃശൂർ എക്സ്പ്രസ് സ്പെഷൽ ജൂലൈ മൂന്നുമുതൽ രാത്രി 10.10ന് ഷൊർണൂരിൽനിന്ന് പുറപ്പെട്ട് 11.10ന് തൃശൂരിലെത്തും.
ഉടൻ ആരംഭിക്കുന്ന കോയമ്പത്തൂർ-ഷൊർണൂർ എക്സ്പ്രസ് ട്രെയിനിന്‍റെ അനുബന്ധമായാണ് ഇത് ഓടുക. കോഴിക്കോട്-ഷൊർണൂർ ട്രെയിനിന് അനുബന്ധമായി മറ്റൊരു ഷൊർണൂർ-തൃശൂർ ട്രെയിനും സർവിസ് നടത്തും. ഇത് മടക്കയാത്രയിൽ തൃശൂരിൽനിന്ന് കോഴിക്കോടുവരെ ഓടും.
വൈകീട്ട് ഗുരുവായൂരിൽനിന്ന് തൃശൂരിലേക്കും തിരിച്ചുമുള്ള ട്രെയിൻ മാത്രമാണ് ഇനി ഓടാനുള്ളത്. അതും ഉടൻ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.