തിരുവനന്തപുരം ൈലറ്റ് മെട്രോ; അനുമതി ഉടൻ
text_fieldsന്യൂഡൽഹി: മന്ത്രാലയം നിർദേശിച്ച മാറ്റങ്ങളോടെ തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ്പുരി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനുള്ള അനുമതിയും ഉടൻ നൽകും. അതേസമയം, കോഴിക്കോട് ലൈറ്റ് െമട്രോ പദ്ധതി പരിശോധിച്ച് പറയാം എന്നാണ് മന്ത്രി അറിയിച്ചതെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി കൂടിയായ ഹർദീപ് സിങ്പുരിയുമായി നടത്തിയ ചർച്ചയിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് (ഐ.ഒ.എ.ജി.പി.എൽ, അറ്റ്ലാൻറിക് ഗൾഫ് ആൻഡ് പസഫിക് കമ്പനി (എ.ജി.ആൻഡ് പി) എന്നീ രണ്ടു കമ്പനികൾ ഏെറ്റടുത്ത സിറ്റിഗ്യാസ് വിതരണത്തിലെ തടസ്സവും കാലതാമസവും ശ്രദ്ധയിൽെപ്പടുത്തി. 2019 ജനുവരി 27ന് പ്രധാനമന്ത്രി തറക്കല്ലിട്ട കൊച്ചിയിലെ പെട്രോ കെമിക്കൽ കോംപ്ലക്സ് എത്രയും വേഗം പ്രവർത്തനക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു.
സിൽവർ ലൈൻ അർധ അതിവേഗ റയിൽ പദ്ധതിയുടെ അന്തിമാനുമതി എത്രയും പെെട്ടന്ന് നൽകണമെന്ന് കേന്ദ്ര െറയിൽവേ മന്ത്രി അശ്വനി ൈവഷ്ണവുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.