Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസിൽ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി, 20നകം റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​ കോടതി

text_fields
bookmark_border
Dileep, Balachandrakumar
cancel
camera_alt

സംവിധായകന്‍ ബാലചന്ദ്രകുമാർ, നടൻ ദിലീപ്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘം വീണ്ടും അന്വേഷണം തുടങ്ങി. സിനിമ സംവിധായകൻ ബാലച​ന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്​ തുടരന്വേഷണം​. മൊഴിയുടെ വിശദാംശങ്ങൾ സീൽ ചെയ്​ത കവറിൽ അന്വേഷണ ഉദ്യോഗസ്ഥൻ ചൊവ്വാഴ്​ച കോടതിയിൽ സമർപ്പിച്ചു. ഈമാസം 20ന്​ മുമ്പ്​ അന്വേഷിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. പ്രോസിക്യൂട്ടർ രാജിവെച്ചതിനാൽ കേസുമായി ബന്ധപ്പെട്ട മറ്റു ഹരജികളും അന്നാവും പരിഗണിക്കുക.

നടിയെ പീഡിപ്പിക്കുന്ന വിഡിയോയുടെ പകർപ്പ് നടൻ ദിലീപി​ന്‍റെ പക്കലുണ്ടെന്നും ഒന്നാം പ്രതിയായ പൾസർ സുനി എന്ന സുനിൽകുമാറിനെ ദിലീപിന്​ നന്നായി അറിയാമെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടിരുന്നു. വിചാരണ വേളയിൽ കൂറുമാറിയ പ്രധാന സാക്ഷികളിൽ ചിലരെ ദിലീപ് സ്വാധീനിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇതേതുടർന്ന്​ തുടരന്വേഷണം ആവശ്യപ്പെട്ട്​ അന്വേഷണ സംഘം നേരത്തേതന്നെ കോടതിയെ സമീപിച്ചിരുന്നു.

തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലും കേസുമായി ബന്ധപ്പെട്ട രണ്ടു​ ഹരജി ഹൈകോടതിയുടെ പരിഗണനയിൽ ആയതിനാലും അന്വേഷണ ഉദ്യോഗസ്ഥനെ വിസ്​തരിക്കുന്നത്​ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ടും ഹരജി സമർപ്പിച്ചിരുന്നു. ഈ ഹരജിയും 20ന്​ പരിഗണിക്കും. എന്നാൽ, തുടരന്വേഷണം നടത്തുന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍റെ അധികാരമാണെന്നും അതിൽ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണം നടക്കുന്ന കാര്യം കോടതിയെ അറിയിക്കുക എന്നത്​ മര്യാദയുടെ ഭാഗം മാത്രമാണ്​.

ചൊവ്വാഴ്​ച കേസ്​ പരിഗണിച്ചപ്പോഴാണ്​ ബാലചന്ദ്രകുമാറി​ന്‍റെ മൊഴി കോടതിക്ക്​ നൽകിയത്​. ഇദ്ദേഹത്തി​ന്‍റെ മൊബൈൽ ഫോണും ഹാജരാക്കിയതായി സൂചനയുണ്ട്​. 2022 ഫെബ്രുവരി 16നോ അതിനുമുമ്പോ കേസ് തീർപ്പാക്കാനുള്ള സുപ്രീംകോടതിയുടെ നിർദേശം കണക്കിലെടുത്ത് 20നകം റിപ്പോർട്ട്​ സമർപ്പിക്കണമെന്നാണ്​ കോടതിയുടെ നിർദേശം. ചൊവ്വാഴ്​ച കേസ് പരിഗണിച്ചപ്പോൾ, സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എൻ. അനിൽകുമാർ രാജി​വെച്ചതിനെത്തുടർന്ന് പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകൻ ഉണ്ടായിരുന്നില്ല. ഇതോടെ കേസിൽ വിചാരണക്ക്​ ആവശ്യമായ ക്രമീകരണം ഒരുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട്​ നിർദേശിച്ചു.

അ​തേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് കോടതിയലക്ഷ്യ ഹരജി നൽകിയതായി റിപ്പോർട്ടുകളുണ്ട്. തുടരന്വേഷണത്തിനായി കോടതിയിൽ സമർപ്പിച്ച ഹരജി പിൻവലിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് നേര​ത്തേ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട്​ ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിക്ക്​ കത്തയച്ചിരുന്നു.

അതിനിടെ, അഭിഭാഷകനെ കാണണമെന്ന്​ അറിയിച്ചതിനെത്തുടർന്ന്​ പൾസർ സുനിയെ ചൊവ്വാഴ്​ച കോടതിയിൽ ഹാജരാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackDileepBalachandrakumar
News Summary - Permission granted for further investigation against Dileep in the case of attacking the actress
Next Story