അനധികൃത സ്വത്ത് സമ്പാദനം; ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
text_fieldsതിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുന്‍ വിജിലന്‍സ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ അനുമതി. സർക്കാർ സർവിസിലിരി ക്കെ തമിഴ്നാട്ടിൽ ഉൾപ്പെടെ സ്വത്ത് സമ്പാദിച്ചെന്നാണ് പരാതി. അഴിമതി നിരോധന നിയ മപ്രകാരം ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം കേസ് വിജിലൻസിന് കൈമാറണെമന ്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. ജേക്കബ് തോമസിനെതിരെ മറ്റൊരു വിജിലൻസ് അന്വേഷണം പുേരാഗമിക്കുകയാണ്.
തമിഴ്നാട്ടിലെ ബിനാമി ഇടപാടിൽ അന്വേഷണം നടത്താൻ സർക്കാർ നേരത്തേതന്നെ ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, ഇതിനെതിരെ ഹൈകോടതിയിൽനിന്ന് ജേക്കബ് തോമസ് സ്റ്റേ വാങ്ങി. മേയ് 31ന് സർവിസിൽനിന്ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്യാനുള്ള സർക്കാർ ഉത്തരവ്.
ക്രൈംബ്രാഞ്ച് ശനിയാഴ്ച പുതിയ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. പുതിയ കേസെടുത്താൽ വീണ്ടും സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ സസ്പെൻഷനിൽതന്നെ ജേക്കബ് തോമസിന് സർവിസിൽനിന്ന് വിരമിക്കേണ്ടിവരും.
അനുമതിയില്ലാതെ പുസ്തകമെഴുതിയതിലും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജർ വാങ്ങിയതിലെ അഴിമതി ആരോപണത്തിലും ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ചിെൻറയും വിജിലൻസിെൻറയും അന്വേഷണങ്ങൾ തുടരുന്നുണ്ട്. ഒാഖി ദുരന്തത്തിൽ സർക്കാറിനെ വിമർശിച്ചതിനും പുസ്തകമെഴുതിയതിനും ഒന്നരവർഷത്തെ സസ്പെൻഷനുശേഷം കേന്ദ്ര ട്രൈബ്യൂണലിെൻറ ഉത്തരവോടെ മാസങ്ങൾക്ക് മുമ്പാണ് ജേക്കബ് തോമസ് സർവിസിൽ തിരിച്ചെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.