Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെരുന്നാൾ പ്രമാണിച്ച്...

പെരുന്നാൾ പ്രമാണിച്ച് ഡി വിഭാഗത്തിലെ പ്രദേശങ്ങളിൽ തിങ്കളാഴ്ച കട തുറക്കാൻ അനുമതി

text_fields
bookmark_border
പെരുന്നാൾ പ്രമാണിച്ച് ഡി വിഭാഗത്തിലെ പ്രദേശങ്ങളിൽ തിങ്കളാഴ്ച കട തുറക്കാൻ അനുമതി
cancel

തിരുവനന്തപുരം: ബലിപെരുന്നാൾ പ്രമാണിച്ച്​ സംസ്ഥാനത്തെ എല്ലാ കടകളും തിങ്കളാഴ്​ച തുറക്കാം. അതിതീവ്ര വ്യാപനമുള്ള ഡി മേഖലയിലും ഇൗ ഇളവ്​ ബാധകമാണ്​. ഇവിടങ്ങളിൽ നിലവിൽ അവശ്യവസ്​തുക്കളുടെ കടകൾ മാത്രമേ തുറക്കാൻ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ, ബക്രീദ്​ കണക്കിലെടുത്ത്​ എല്ലാ കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എ, ബി, സി മേഖലകളിൽ ഞായർമുതൽ ചൊവ്വവരെ കട തുറക്കാൻ നേരത്തേ അനുമതി നൽകിയിരുന്നു

വിശേഷദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പരമാവധി 40 പേർക്ക്​ പ്രവേശനം അനുവദിക്കും. എന്നാൽ, ഇവിടെയെത്തുന്നവർ ഒരുഡോസ്​ വാക്​സിൻ എടുത്തവരായിരിക്കണം. ബക്രീദിന്​ കുറഞ്ഞത്​ 40 പേർക്കെങ്കിലും പള്ളികളിൽ പ്രാർഥന നടത്തുന്നതിനുള്ള അനുമതി നൽകണമെന്ന്​ മുസ്​ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അതുകൂടി പരിഗണിച്ചാണ്​ തീരുമാനം.

ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ തിങ്കള്‍മുതല്‍ വെള്ളിവരെ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാനും അനുമതി നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വിദഗ്​ധസമിതി യോഗമാണ്​ ഇൗ തീരുമാനമെടുത്തത്​. ഞായറാഴ്​ച ലോക്ഡൗൺ ഇളവുള്ള പ്രദേശങ്ങളിൽ മദ്യശാലകൾ തുറക്കാനും അനുമതി നൽകി​.

എത്ര പരിമിതമായാലും ലോക്​ഡൗൺ വലിയ സാമ്പത്തിക സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനത്തി‍െൻറ ഗതി ദിവസേന വിലയിരുത്തി കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍, സംസ്ഥാനം ഇന്ന് നേരിടുന്ന ഗൗരവതരമായ സാഹചര്യം മറികടക്കാന്‍ നിയന്ത്രണങ്ങള്‍ കൂടിയേ തീരൂ. നിലവിലുള്ള നിയന്ത്രണങ്ങള്‍കൊണ്ടാണ് രോഗവ്യാപനം ഈ തോതില്‍ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നവരെന്നും അ​േദ്ദഹം കൂട്ടിച്ചേർത്തു.

ഇളവുകൾ

* വിശേഷദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്കുവരെ പ്രവേശനം. എണ്ണം പാലിക്കാൻ ചുമതലപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്കാകണം പ്രവേശനം. മറ്റ്​ ദിവസങ്ങളിൽ നിലവിലെ നിയന്ത്രണം തുടരും.

* ഡി വിഭാഗത്തിലുള്ള പ്രദേശങ്ങളിലും ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങൾക്ക്​ വിധേയമായി തിങ്കളാഴ്ച കടകള്‍ തുറക്കും

* ബക്രീദ് പ്രമാണിച്ച് ഇന്നുമുതൽ ചൊവ്വവരെ മൂന്നുദിവസം എ, ബി, സി വിഭാഗങ്ങളിൽ കടകൾ തുറക്കാം

*കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയര്‍ ഷോപ്പുകളും വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകളും തിങ്കള്‍മുതല്‍ വെള്ളിവരെ രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കാം

* എ, ബി വിഭാഗങ്ങളില്‍പെടുന്ന പ്രദേശങ്ങളില്‍ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടി പാര്‍ലറുകളും ബാര്‍ബർ ഷോപ്പുകളും തുറക്കാം. ജീവനക്കാർ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം.

* സീരിയല്‍ ഷൂട്ടിങ്​ അനുവദിച്ചതുപോലെ കാറ്റഗറി എ, ബി പ്രദേശങ്ങളില്‍ കര്‍ക്കശനമായ നിയന്ത്രണങ്ങൾക്ക്​ വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സിന്‍ എടുത്തവര്‍ക്ക്​ മാത്രമാകണം പ്രവേശനം.

* എൻജിനീയറിങ്-പോളിടെക്നിക്​ കോളജുകളില്‍ സെമസ്​റ്റര്‍ പരീക്ഷ ആരംഭിച്ചതിനാല്‍ ഹോസ്​റ്റലുകളില്‍ താമസിക്കാന്‍ സൗകര്യം നല്‍കുന്നതിനുള്ള കൂടുതല്‍ ക്രമീകരണങ്ങള്‍ അടുത്ത അവലോകനയോഗം ചര്‍ച്ചചെയ്യും

ശബരിമലയിൽ 10,000 പേർക്ക് പ്രവേശനം

തിരുവനന്തപുരം: കർക്കടക മാസ പൂജക്കായി ശബരിമലയിൽ 10,000 പേർക്ക്​ പ്രതിദിനം പ്രവേശനം അനുവദിച്ച​ു. ഇൗമാസം 21 വരെയാണ്​ അനുമതി. നേരത്തെ 5000 ഭക്​തർക്ക്​ വെർച്വൽ ക്യൂവിലൂടെ പോകാമെന്നായിരുന്നു തീരുമാനം. അതാണ്​ വർധിപ്പിച്ചത്​. ദർശനത്തിനായി എത്തുന്നവർ കൃത്യമായി കോവിഡ്​ പ്രോ​േട്ടാകോൾ പാലിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19lockdown
Next Story