സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി
text_fieldsകൊച്ചി: യു.എ.ഇ കോൺസുലേറ്റിെൻറ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി അനുമതി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രഹസ്യ മൊഴിക്ക് അനുമതി നൽകിയത്. കോലഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെയാണ് മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്ന് മൊഴി രേഖപ്പെടുത്തണമെന്ന കാര്യം കോലഞ്ചേരി മജിസ്ട്രേറ്റാവും തീരുമാനിക്കുക.
പൂജപ്പുര സെൻട്രൽ ജയിലിൽവെച്ച് സന്ദീപ് നായരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ ക്രൈംബ്രാഞ്ച് സമീപിച്ചത്. മുഖ്യമന്ത്രിക്കെതിരെയും മറ്റ് ഉന്നതർക്കെതിരെയും മൊഴി നൽകാൻ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് ജയിലിൽവെച്ച് വെളിപ്പെടുത്തിയതായാണ് ക്രൈംബ്രാഞ്ച് പറയുന്നത്.
ഇത് ഉറപ്പാക്കാനാണ് രഹസ്യമൊഴി എടുക്കണമെന്ന ആവശ്യമുന്നയിച്ചത്. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായശേഷം ഇത് മൂന്നാം തവണയാണ് ഇയാളുടെ രഹസ്യമൊഴി എടുക്കുന്നത്. നേരത്തേ എൻ.ഐ.എയുടെയും കസ്റ്റംസിെൻറയും കേസുകളിലും സന്ദീപ് നായർ രഹസ്യമൊഴി നൽകിയിരുന്നു. എൻ.ഐ.എയുടെ കേസിൽ രഹസ്യമൊഴി നൽകിയതിെൻറ അടിസ്ഥാനത്തിൽ ഇപ്പോൾ മാപ്പുസാക്ഷിയാണ് സന്ദീപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.