ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ നിബന്ധനകളോടെ അനുമതി
text_fieldsഇടുക്കി: ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടുന്ന ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കാൻ നിബന്ധനകളോടെ ജനങ്ങൾക്ക് അനുമതി. മൂന്നുമാസത്തേക്കാണ് അനുമതി നൽകി സർക്കാർ ഉത്തരവായത്. ഒരുസമയം 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം.
സുരക്ഷ പ്രോട്ടോകോളുകൾ പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴ മുന്നറിയിപ്പുകളായ ഓറഞ്ച്, റെഡ് അലർട്ടുകൾ നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പ്രവേശനം ഒഴിവാക്കും. ജനങ്ങളുടെ സുരക്ഷക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും.
സന്ദർശകരുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെ പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പൊലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.