കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുവാദം ആവശ്യപ്പെടും -മന്ത്രി
text_fieldsതിരുവനന്തപുരം: വന്യജീവി ശല്യം തടയാൻ വിശദമായ പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതേ പദ്ധതി കേന്ദ്ര മന്ത്രിക്കും സമർപ്പിച്ച് അത് നടപ്പാക്കാനുള്ള സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ തേടുമെന്നും മന്ത്രി പറഞ്ഞു.
കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുവാദം നൽകണമെന്ന് ആവശ്യപ്പെടും. കർഷകരുടെ ആവശ്യമായിരുന്നു അത്. അതിനാൽ നിബന്ധനകളോട് കൂടിയെങ്കിലും ഇത്തരം വന്യമൃഗങ്ങളെ വെടിവെക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യം കേന്ദ്ര സർക്കാറിന് മുമ്പിൽ വെക്കും. രണ്ടു വർഷത്തേക്കെങ്കിലും ഇതിന് അനുമതി നൽകണം.
ഇപ്പോൾ തന്നെ പഞ്ചായത്തീ രാജ് നഗരപാലിക ബില്ലിൽ നൽകിയ അധികാരമുപയോഗിച്ച് വെടിവെക്കാനുള്ള സാഹചര്യമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ടു മൂന്ന് മാസമായി കാട്ടുപന്നികളെ വെടിവെച്ച് കൊന്നിട്ടുണ്ട്. ആനകളെ റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെക്കാനുള്ള അനുവാദവും തേടുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.