കടുപ്പിച്ച് പ്രതിപക്ഷം; കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്ന് ഭരണപക്ഷം
text_fieldsതിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ പ്രതിപക്ഷവും ബി.ജെ.പിയും സര്‍ക്കാറിനെതിരായ നിലപാട് കടുപ്പിച്ചു. മരംമുറിക്കേസിന് പിന്നിലും സര്‍ക്കാര്‍ ഉത്തരവിെൻറ പുറകിലും ഇനിയും പുറത്തുവരാത്ത വലിയ വാര്‍ത്തകളുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സി.പി.ഐ വനം വകുപ്പ് ഒഴിവാക്കിയതിന് മരംകൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. യു.ഡി.എഫ് വിഷയം ഗൗരവമായാണ് എടുക്കുന്നതെന്നും രാഷ്ട്രീയമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
മരം മുറിയിലെ കള്ളപ്പണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും ചെലവഴിച്ചതെന്ന ആക്ഷേപമാണ് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉന്നയിച്ചത്. ഇൗ സംഭവത്തിൽ അറസ്റ്റ് ചെയ്യേണ്ടത് സി.പി.എം-സി.പി.ഐ നേതാക്കളെയാണെന്നും അദ്ദേഹം ആരോപിച്ചു. മരം കൊള്ള നടന്നത് സി.പി.എം-സി.പി.ഐ നേതാക്കളുടെ അറിവോടെയെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു.
എന്നാൽ പ്രതിപക്ഷ ആക്ഷേപങ്ങളെ എൽ.ഡി.എഫ് നേതാക്കൾ തള്ളുകയാണ്. മരം മുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞെന്നും കൂടുതൽ ഒന്നും പറയാനില്ലെന്നുമായിരുന്നു ബിനോയ് വിശ്വം എം.പിയുടെ പ്രതികരണം. മരം കൊള്ളക്കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്ന് ജോസ് കെ. മാണിയും പറഞ്ഞു.
മരംമുറിയെക്കുറിച്ചുള്ള പ്രത്യേകസംഘത്തിെൻറ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചും മുട്ടിൽ മരംമുറിയുമായി ബന്ധെപ്പട്ട് കേസ് രജിസ്റ്റർ ചെയ്തു. സർക്കാർ അധീനതയിലുള്ള ഭൂമിയിലെ മരംമുറിച്ചതിനും അത് മോഷ്ടിച്ച് കടത്തിയതിനുമാണ് കേസ്. ക്രൈംബ്രാഞ്ച്, വിജിലൻസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾെപ്പട്ട പ്രത്യേകസംഘം തൃശൂരിൽ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.