കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു
text_fieldsകുമളി: ദേശീയപാതയിൽ കുമളിക്കുസമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാരൻ സീറ്റ് ബെൽറ്റിൽ കുരുങ്ങി വെന്തുമരിച്ചു. തിങ്കളാഴ്ച രാത്രി എട്ടോടെ ദേശീയപാതയിലെ സ്പ്രിങ് വാലിയിലായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കോട്ടയം ഭാഗത്തുനിന്ന് കുമളിയിലേക്ക് വരുകയായിരുന്ന ഇയോൺ കാറാണ് തീപിടിച്ച് പൂർണമായും കത്തിയത്. കാറിന്റെ മുൻഭാഗത്ത് തീ കണ്ടതോടെ ഒപ്പമെത്തിയ ഇരുചക്രവാഹന യാത്രക്കാരൻ വിവരം പറയാൻ റോഡിൽ ബൈക്ക് നിർത്തി കൈകാണിച്ചെങ്കിലും നിയന്ത്രണംതെറ്റി കാർ, ബൈക്കിലിടിച്ച് നിൽക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ ഓടിമാറി രക്ഷപ്പെെട്ടങ്കിലും ബൈക്ക് പൂർണമായും കാറിനൊപ്പം കത്തിനശിച്ചു.
ദേശീയപാതയിലൂടെ പോവുകയായിരുന്ന ബസിലെ യാത്രക്കാർ ഇറങ്ങി കാറിന്റെ ചില്ല് തകർത്ത് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ, സീറ്റ് െബൽറ്റ് ഇട്ടിരുന്നതിനാൽ പെട്ടെന്ന് പുറത്തെടുക്കാനായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശരീരത്തിൽ തീപടർന്ന യാത്രക്കാരനെ ഡോർ തകർത്ത് പുറത്ത് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് തീയണച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.