കോവിഡ് മുക്തരായവർ വാക്സിനെടുക്കാൻ തിരക്ക് കൂേട്ടണ്ടെന്ന്; കാരണമിതാണ്
text_fieldsകൊച്ചി: വാക്സിൻ ക്ഷാമം മൂലം സംസ്ഥാനത്തെ പല ജില്ലകളിലും കൂട്ട വാക്സിനേഷൻ യജ്ഞം താൽക്കാലികമായി നിർത്തിയിരുന്നു. വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അടുത്ത കാലത്ത് കോവിഡ് മുക്തരായ ആളുകൾ വാക്സിനെടുക്കാൻ തിരക്ക് കൂേട്ടണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. രോഗം ബാധിച്ചവരിൽ ആന്റിബോഡികൾ രൂപപ്പെട്ടിട്ടുണ്ടാകും എന്നതിനാലാണിത്.
ആദ്യ ഡോസ് സ്വീകരിച്ച ഇത്തരക്കാർക്ക് രണ്ടാമത്തെ ഡോസ് വാക്സിനേഷൻ വൈകിപ്പിക്കാം. ഇതുവരെ വാക്സിൻ സ്വീകരിക്കാത്തവർക്ക് ഇത് ഉപകാരപ്രദമാകും.
'കോവിഡ് മുക്തരായവരുടെ ശരീരത്തിൽ ആറുമുതൽ ഒമ്പത് മാസം വരെ ആന്റിബോഡികൾ ഉണ്ടാകുമെന്നാണ് ലോകമെമ്പാടും നടത്തിയ പഠനങ്ങൾ കാണിക്കുന്നത്. വാക്സിൻ ക്ഷാമം നേരിടുേമ്പാൾ വാക്സിനേഷൻ എടുക്കാൻ തിരക്ക് കൂേട്ടണ്ട സാഹചര്യമില്ല. ലഭ്യമായ വാക്സിൻ ഡോസുകൾ മറ്റുള്ളവർക്ക് േവണ്ടി ഉപയോഗപ്പെടുത്താം. ഗുരുതരമായ സാഹചര്യങ്ങളിൽ നമ്മളെ കടുത്ത നടപടികളെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇത് അത്തരമൊരു ഘട്ടമാണ്' -കൊച്ചിയിൽ നിന്നുള്ള ശ്വാസകോശരോഗ വിദഗ്ധനായ ഡേ. മോനു വർഗീസ് പറഞ്ഞു.
നേരത്തെ കോവിഡ് ബാധിച്ച് മുക്തരായവർ വാക്സിനേഷൻ എടുക്കാതിരിക്കാൻ പാടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
വാക്സിൻക്ഷാമത്തിന് പുറെമ ജനിതകഭേദം വന്ന വൈറസ് സാന്നിധ്യവും കോവിഡിനെതിരെ കേരളത്തിെൻറ സാമൂഹിക പ്രതിരോധശേഷി (ഹേർഡ് ഇമ്യൂണിറ്റി) ആർജിക്കൽ ദൗത്യത്തിന് കടുത്ത വെല്ലുവിളിയാണ്. കുറഞ്ഞത് 60 ശതമാനം പേർക്കെങ്കിലും വാക്സിനെടുത്താലേ സാമൂഹിക പ്രതിരോധം ആർജിക്കാനാകൂ എന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തൽ. വാക്സിൻ ക്ഷാമം രൂക്ഷമായതോടെ ഇൗ ശ്രമവും പ്രതിസന്ധിയിലാണ്. ഇതുവരെ ജനസംഖ്യയുടെ 13.78 ശതമാനത്തിന് മാത്രമേ വാക്സിൻ നൽകാനായിട്ടുള്ളൂ. ഇതിൽ തന്നെ ഒന്നാം ഡോസ് എടുത്തവരാണ് കൂടുതലും.
50 ലക്ഷം ഡോസ് ആവശ്യപ്പെടുേമ്പാൾ രണ്ട് ലക്ഷം കിട്ടുന്ന നിലവിലെ സാഹചര്യത്തിൽ എത്ര നാൾ കൊണ്ട് ദൗത്യം പൂർത്തീകരിക്കാനാകുമെന്നും വ്യക്തമല്ല. രണ്ടാം തരംഗത്തെ വാക്സിനേഷൻ വഴിയുള്ള ആർജിതപ്രതിരോധത്തിലൂടെ മാത്രം നേരിടാൻ ആവില്ലെന്ന് സാരം. വൈറസ് ബാധ ഉണ്ടായാലും രോഗം മൂലമുള്ള ഗുരുതരാവസ്ഥ കുറക്കാമെന്നതാണ് വാക്സിനുകളുടെ പ്രധാന ആനുകൂല്യം.
ഒന്നാം ഡോസ് 100 ശതമാനവും പൂർത്തിയാക്കിയ ആരോഗ്യപ്രവർത്തകർക്ക് പോലും രണ്ടാം ഡോസ് നൽകാൻ വാക്സിനില്ലാത്ത സ്ഥിതിയാണ്. രാജ്യത്ത് തന്നെ ആദ്യം വാക്സിൻ വിതരണം ആരംഭിച്ചത് ആരോഗ്യപ്രവർത്തകരിലാണ്. വാക്സിൻ സ്വീകരിച്ച് രണ്ടാഴ്ച പിന്നിടുേമ്പാഴാണ് പ്രതിേരാധശേഷി ആർജിക്കാനാവുക. ഇത്തരമൊരു പ്രതിരോധശേഷി ഇനിയും ആരോഗ്യപ്രവർത്തകരിൽ പോലും 100 ശതമാനം സാധ്യമാക്കാൻ സാധിച്ചിട്ടില്ല.
ഒന്നാം ഡോസ് സ്വീകരിച്ച കേരളത്തിലെ ആരോഗ്യപ്രവർത്തകരിൽ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കെടുത്താൽ പ്രതിദിനം കോവിഡ് ബാധിതരാകുന്നത് ശരാശരി 33 പേരാണ്. ഇതുവരെ 73 ശതമാനം പേരാണ് രണ്ടാം ഡോസ് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.