ഫെബ്രുവരി മുതല്‍ സര്‍വിസിലത്തെുന്നവര്‍ക്ക് വിജിലന്‍സിന്‍െറ സദ്ഭരണ പരിശീലനം
text_fieldsതിരുവനന്തപുരം: പൊതുസേവനം അഴിമതിമുക്തമാക്കുന്നതിന്‍െറ ഭാഗമായി ഫെബ്രുവരി മുതല്‍ പുതുതായി സര്‍വിസില്‍ കയറുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സദ്ഭരണ പരിശീലനം നല്‍കാന്‍ തീരുമാനം. വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം.
ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് തയാറാക്കിയ കരടുരേഖ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതല യോഗം അംഗീകരിച്ചു. വിജിലന്‍സ് ഡയറക്ടര്‍, പബ്ളിക് സര്‍വിസ് കമീഷന്‍ സെക്രട്ടറി, പി ആന്‍ഡ് എ.ആര്‍.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി, ഐ.എം.ജി ഡയറക്ടര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. കരട് തുടര്‍നടപടിക്ക് സര്‍ക്കാറിന് കൈമാറി.
എന്താണ് സദ്ഭരണം, അഴിമതിയും അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളും, അഴിമതിയുടെ പ്രത്യാഘാതങ്ങള്‍, അഴിമതിയുടെ വിവിധതലങ്ങള്‍, വ്യക്തിത്വ വികസനം, വിവരാവകാശ നിയമം എന്നിവയാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആറുദിവസമായി പരിശീലനം ക്രമീകരിക്കാനാണ് നിര്‍ദേശം. ഇതിന് വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ച 94 റിസോഴ്സ് പേഴ്സണ്‍സിനെയും വിജിലന്‍സ് കണ്ടത്തെിയിട്ടുണ്ട്.
ഐ.എം.ജി, കില എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനത്തെ മൂന്ന് ജില്ലകള്‍ കേന്ദ്രീകരിച്ച് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി അഡൈ്വസ് മെമ്മോ അയക്കുമ്പോള്‍തന്നെ പരിശീലനത്തിന്‍െറ കാര്യവും അറിയിക്കും. ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി എല്ലാ ഉദ്യോഗസ്ഥരും പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം.
ഭരണനിര്‍വഹണത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും കൃത്യമായ ദിശാബോധമുള്ള ഉദ്യോഗസ്ഥരെ ഓഫിസുകളിലത്തെിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ ലക്ഷ്യബോധം നല്‍കുന്ന പരിശീലനത്തിലൂടെ അഴിമതിവിരുദ്ധ ഓഫിസുകള്‍ വാര്‍ത്തെടുക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് ജേക്കബ് തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.