പെരുമണ്ണ് വാഹനാപകടം: ഡ്രൈവർക്ക് പത്തു വർഷം തടവും പത്തു ലക്ഷം പിഴയും
text_fieldsതലശ്ശേരി: ഇരിക്കൂറിനടുത്ത പടിയൂർ പെരുമണ്ണിൽ വാഹനമിടിച്ച് സ്കൂൾ വിദ്യാർഥികളാ യ 10 കുട്ടികൾ മരിച്ച കേസിൽ ഡ്രൈവർക്ക് പത്തുവർഷം തടവും ലക്ഷം രൂപവീതം പിഴയും. മലപ്പുറം ജില്ലയിലെ കോട്ടൂർ മണപ്പാട്ടിൽ ഹൗസിൽ എം. അബ്ദുൽ കബീറിനെയാണ് (47) തലശ്ശേരി ഒന്നാം അ ഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്.
ഒാരോ കുട്ടിയുടെയും മരണത്ത ിന് പത്ത് വർഷം വീതം തടവും ലക്ഷം രൂപ പിഴയും പ്രത്യേകമായി കോടതി വിധിച്ചിട്ടുണ്ട്. തടവ ് ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ അടച്ചില്ലെങ്കിൽ ലക്ഷത്തിന് മൂന്നുമാസം വീതം തടവനുഭവിക്കണം. പിഴയടച്ചാൽ കുട്ടികളുടെ രക്ഷിതാക്കൾക്ക് നൽകണമെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.
2008 ഡിസംബർ നാലിന് വൈകീട്ട് 4.15നാണ് കേസിനാസ്പദമായ സംഭവം. പടിയൂർ പെരുമണ്ണ് റേഷൻ കടക്ക് സമീപത്തെ പൊതുറോഡിൽ അബ്ദുൽ കബീർ ഒാടിച്ച കെ.എൽ 10 ആർ 9901 നമ്പർ ടെേമ്പാ ട്രാക്സ് ക്രൂയിസർ വാഹനം ഇടിച്ചുകയറി 10 കുട്ടികൾ മരിക്കുകയും 10 കുട്ടികൾക്ക് ഗുരുതര പരിക്കൽക്കുകയും ചെയ്തെന്നാണ് കേസ്. പെരുമണ്ണ് നാരായണവിലാസം എ.എൽ.പി സ്കൂൾ വിദ്യാർഥികളാണ് കുട്ടികളെല്ലാം.
പടിയൂർ പെരുമണ്ണിെല ബാർകുന്നുമ്മൽ വീട്ടിൽ ബി.കെ. വിജയെൻറ മകൻ എൽ. വൈഷ്ണവ് (ഏഴ്), കുമ്പത്തി ഹൗസിൽ സജീവെൻറ മകൾ സഞ്ജന (അഞ്ച്), കുമ്പത്തി ഹൗസിൽ രമേഷ് ബാബുവിെൻറ മകൾ പി.വി. അഖിന (ഏഴ്), ബാർകുന്നുമ്മൽ വീട്ടിൽ മോഹനെൻറ മകൾ സോന (എട്ട്), സറീന മൻസിലിൽ ഇബ്രാഹിമിെൻറ മകൾ സി.വി.എൻ. റംഷാന (ഏഴ്), ചീത്തയിൽ ഹൗസിൽ സുരേന്ദ്രെൻറ മകൾ സാന്ദ്ര (എട്ട്), കുമ്പത്തി ഹൗസിൽ കെ. നാരായണെൻറ മകൾ കാവ്യ (എട്ട്), കൃഷ്ണനിലയത്തിൽ വി. കുട്ടെൻറ മകൾ നന്ദന (ഏഴ്), രാമപുരത്തിൽ രാമകൃഷ്ണെൻറ മകൾ മിഥുന (അഞ്ച്), കുമ്പത്തി ഹൗസിൽ രമേഷ് ബാബുവിെൻറ മകൾ പി.വി. അനുശ്രീ (എട്ട്) എന്നിവരാണ് മരിച്ചത്.
സ്കൂൾ വിട്ട് റോഡിെൻറ വലതുവശം അരികിൽകൂടി നിരയായി വീട്ടിേലക്ക് നടന്നുപോവുകയായിരുന്നു കുട്ടികൾ. ഇരിക്കൂറിൽനിന്ന് ഇരിട്ടി ഭാഗത്തേക്ക് അതിവേഗതയിൽ ഹോണടിക്കാതെ ഒാടിച്ചെത്തിയ വാഹനം കുട്ടികളുടെ ദേഹത്തിടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികൾ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവം നടന്ന് പത്തുവർഷത്തിന് േശഷം 2018 ആഗസ്റ്റ് 29നാണ് കേസിെൻറ വിചാരണ ആരംഭിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. രാമചന്ദ്രൻ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.