ബസും കാറും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചു
text_fieldsപെരുമ്പാവൂർ: എം.സി റോഡിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചു. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇടുക്കി ഏലപ്പാറ സ്വദേശികളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുപോയ കാറും ആന്ധ്രയിൽനിന്നുള്ള അയ്യപ്പഭക്തരുടെ ബസും കൂട്ടിയിടിച്ച് ബുധനാഴ്ച പുലർച്ച 2.30ന് പെരുമ്പാവൂർ കാരിക്കോടാണ് അപകടം.
ഏലപ്പാറ കോഴിക്കാനം വിൽസെൻറ മകൻ വിജയ് (25), തണ്ണിക്കാനം സ്റ്റീഫെൻറ മകൻ ജനീഷ് (22) ഏലപ്പാറ സെമിനിവാലി എസ്റ്റേറ്റിൽ ഹരിയുടെ മകൻ കിരൺ (19), സെമിനിവാലി എസ്റ്റേറ്റിൽ പരേതനായ റോയിയുടെ മകൻ ഉണ്ണി (21), ഏലപ്പാറ ചെമ്മണ്ണ് പുത്തൻപുരക്കൽ യേശുദാസിെൻറ മകൻ ജറിൻ (22) എന്നിവരാണ് മരിച്ചത്. ജറിെൻറ സഹോദരൻ ജിബിൻ പെരുമ്പാവൂർ സാൻജോ ആശുപത്രിയിലും ചെമ്മണ്ണ് കറ്റുമുടി സോമരാജെൻറ മകൻ സുജിത്ത് ആലുവ രാജഗിരിയിലും ചികിത്സയിലാണ്.
ജിബിൻ ഉൾെപ്പടെ മൂന്നുപേരെ മസ്ക്കത്തിലേക്ക് യാത്ര അയക്കാൻ പോയതായിരുന്നു സംഘം. ആറ് വാഹനങ്ങളിലായുണ്ടായിരുന്ന സംഘത്തിൽ അവസാനം പോയ ഷെവർലെ ബീറ്റ് കാറിലാണ് അപകടത്തിൽപ്പെട്ടവർ യാത്ര ചെയ്തിരുന്നത്. ബുധനാഴ്ച രാത്രി ഏഴിനാണ് സംഘം ഏലപ്പാറയിൽനിന്ന് പുറപ്പെട്ടത്. കാരിക്കോടിലെ കൊടുംവളവിൽ മുന്നിലുണ്ടായിരുന്ന തടിലോറിക്കൊപ്പം ഇൗ കാറും മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോൾ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിജയ് ആണ് കാർ ഓടിച്ചിരുന്നത്. അപകട സ്ഥലത്തുതന്നെ അഞ്ചുപേരും മരിച്ചു.
ബസ് ൈഡ്രവർ റഫീഖിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. ബസ് യാത്രക്കാരെ പൊലീസ് മറ്റൊരു വാഹനത്തിൽ ശബരിമലക്ക് വിട്ടു. ജയയാണ് വിജയിെൻറ മതാവ്. സഹോദരി ബിൻസി, ഭാര്യ: ചിപ്പി. മകൻ: ആയുഷ് (ഒന്നര). പരേതയായ ജിൻഷ മേരിയാണ് ജനീഷിെൻറ മാതാവ്, സഹോദരി: ജനീഷ. ഹരിയുടെ മാതാവ് സുധ, സഹോദരൻ: അപ്പു, സഹോദരി: ഹരിത. ഉണ്ണിയുടെ മാതാവ്: പ്രമീള, സഹോദരൻ: പ്രവീൺ, ജറിെൻറ മാതാവ്: സരസ്വതി, സഹോദരൻ: ജിബിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.