ബാങ്കിന്റെ വാതിൽ തകർന്ന് യുവതി മരിച്ച സംഭവം: ചില്ലിന്റെ ഗുണമേന്മ പരിശോധിക്കും
text_fieldsപെരുമ്പാവൂര്‍: പണമെടുക്കാനെത്തിയ യുവതി ചില്ലുവാതിൽ തകര്‍ന്ന് വയറിൽ കുത്തിക്കയറി മരിച്ച സംഭവത്തിൽ ബാങ്കില്‍ പൊലീസ് പരിശോധന നടത്തി. വാതിലിൽ ഉപയോഗിച്ച ചില്ലിന്റെ ഗുണമേൻമ അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. ഗുണനിലവാരമില്ലാത്ത ഗ്ലാസ് വാതിലിൽ ഉപയോഗിച്ചതിൽ യുവതിയുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇതേതുടർന്നാണ് പരിശോധന നടത്തുന്നത്.
കൂവപ്പടി ചേരാനല്ലൂർ മങ്കുഴി തേലക്കാട്ട് വടക്കേവീട്ടില്‍ ജിജു പോളിെൻറ ഭാര്യ ബീനയാണ് (46) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നിനുശേഷം എ.എം റോഡിൽ പട്ടാലിലുള്ള ബാങ്ക് ഓഫ് ബറോഡയിലായിരുന്നു അപകടം.
ബീന ചെക്ക് നല്കി ടോക്കൺ വാങ്ങിയശേഷം പുറത്ത് സ്കൂട്ടറില്‍ മറന്നുവെച്ച താക്കോല്‍ എടുക്കാന്‍ ധൃതിയിൽ പുറത്തിറങ്ങുകയായിരുന്നു. ഇരട്ട വാതിലുകളിലൊന്നിെൻറ വശത്ത് ഇടിച്ചുണ്ടായ ആഘാതത്തില്‍ ചില്ല് പൊട്ടി വയറിെൻറ ഇടതുവശത്ത് കുത്തിക്കയറി. ബാങ്കിലുള്ളവര്‍ സമീപത്തെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ പരിശോധിക്കുംമുമ്പ് മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍മാർ പറഞ്ഞു. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതായി ആരോപണമുണ്ട്.
LATEST VIDEO:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.