ഇന്ന് പെസഹ
text_fieldsകോട്ടയം: യേശുവിെൻറ അന്ത്യഅത്താഴത്തിെൻറയും കുര്‍ബാന സ്ഥാപനത്തിെൻറയും സ്മരണയിൽ വ്യാഴാഴ്ച ക്രൈസ്തവർ പെസഹ ആചരിക്കും. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയതിെൻറയും അപ്പം മുറിച്ചതിെൻറയും ഒാർമപുതുക്കലാണ് പെസഹ. ഇതോടനുബന്ധിച്ച് വ്യാഴാഴ്ച ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കൽ, ദിവ്യബലി എന്നിവ നടക്കും. വ്യാഴാഴ്ച വൈകുന്നേരം വീടുകളിലും പെസഹ അപ്പം മുറിക്കല്‍ നടക്കും. കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ അപ്പം മുറിച്ച് മറ്റുള്ളവർക്കു നൽകുന്നതാണ് പതിവ്. ചില ദേവാലയങ്ങളിൽ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചയുമായി പെസഹശുശ്രൂഷകൾ നടന്നു. വെള്ളിയാഴ്ച കുരിശുമരണത്തിെൻറ സ്മരണകൾ പേറുന്ന ദുഃഖവെള്ളിയും ആചരിക്കും. ഞായറാഴ്ചയാണ് ഇൗസ്റ്റർ. ഇതോെട അമ്പതുനോമ്പിനും വിശുദ്ധ വാരാചരണത്തിനും സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.