വിശ്വാസികൾ അടിമുടി മാറണമെന്ന് മാർ ആലഞ്ചേരിയുടെ പെസഹാ സന്ദേശം
text_fieldsകൊച്ചി: വിശ്വാസികൾ അടിമുടി മാറണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആർച് ബിഷപ് കർദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി. ആകെ പരിവർത്തനത്തിന് വിശ്വാസികൾ തയാറാകണം. സഭാ നവീകരണം എന്നാൽ സ്വയം പരിവർത്തനമാകണം. വിശ്വാസികൾക്കിടയിൽ ഐക്യത്തിെൻറയും കൂട്ടായ്മയുടെയും പങ്കുവെക്കൽ വേണം. കടുംബത്തിലും സമൂഹത്തിലും സഭയിലും അത് വേണമെന്നും മാര്‍ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു. എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിൽ പെസഹാ സന്ദേശം നൽകുകയായിരുന്നു മാർ ആലഞ്ചേരി.
മാർ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ പെസഹാ തിരുകർമങ്ങളായ കാൽകഴുകൽ ശുശ്രൂഷയും ദിവ്യബലിയും നടന്നു. ചില ദേവാലയങ്ങളിൽ ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി പെസഹശുശ്രൂഷകൾ നടന്നു. തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തി.
യേശുവിെൻറ അന്ത്യ അത്താഴത്തിന്റെയും കുര്‍ബാന സ്ഥാപനത്തിന്റെയും സ്മരണയിലാണ് ക്രൈസ്തവർ പെസഹ ആചരിക്കുന്നത്. പീഡാനുഭവത്തിന് മുന്നോടിയായി യേശു ശിഷ്യരുടെ പാദങ്ങൾ കഴുകിയതിന്റെയും അപ്പം മുറിച്ചതിന്റെയും ഒാർമപുതുക്കലാണ് പെസഹ. വ്യാഴാഴ്ച വൈകുന്നേരം വീടുകളിലും പെസഹ അപ്പം മുറിക്കല്‍ നടക്കും. കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ അപ്പം മുറിച്ച് മറ്റുള്ളവർക്കു നൽകുന്നതാണ് പതിവ്.
വെള്ളിയാഴ്ച കുരിശു മരണത്തിെൻറ സ്മരണകൾ പേറുന്ന ദുഃഖവെള്ളിയും ആചരിക്കും. ഞായറാഴ്ചയാണ് ഇൗസ്റ്റർ. ഇതോെട അമ്പതുനോമ്പിനും വിശുദ്ധ വാരാചരണത്തിനും സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.