കീടനാശിനി മരണം: കൃഷി വകുപ്പ് പ്രതിക്കൂട്ടിൽ
text_fieldsതിരുവല്ല: കീടനാശിനി പ്രയോഗത്തിനിടെ രണ്ടുപേർ മരിച്ച സംഭവത്തിൽ കൃഷി വകുപ്പ് പ്രതിക്കൂട്ടിൽ. അംഗീകൃത കീടനാശിനികളും രാസവളങ്ങളും മാത്രമേ പ്രയോഗിക്കാവൂ എന്ന വകുപ്പുതല നിർദേശം നിലനിൽക്കുമ്പോഴും വൻകിട കമ്പനികളുടെ നിരോധിത മരുന്നുകൾ ഉദ്യോഗസ്ഥരുടെ മൗനാനുവ ാദത്തോടെ വ്യാപകമായി ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം. പെരിങ്ങര പഞ്ചായത്തിൽ വേങ്ങൽ ആലംതുരുത്തി ഇരുകര പാടശേഖരത്തിൽ കീടനാശിനി തളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സനൽകുമാർ (45), മത്തായി ഈശോ (68) എന്നിവരാണ് മരിച്ചത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ദുരന്തത്തിനു കാരണമെന്നാണ് പോലീസ് റിപ്പോർട്ട്.
അപ്പര്‍കുട്ടനാടന്‍ മേഖലയിലെ തിരുവല്ല, കുട്ടനാട് താലൂക്കുകളിലെ നിരവധി പഞ്ചായത്തുകളിൽ കൃഷി ഒാഫിസറോ ആവശ്യത്തിന് ജീവനക്കാരോ ഇല്ല. കീടബാധ പരിശോധിച്ച് മരുന്നും ഉപയോഗരീതിയും നിർദേശിക്കേണ്ട ചുമതല കൃഷി ഓഫിസർമാരുടേതാണ്.
കൂടുതൽ മാർഗനിർദേശം നൽകേണ്ടത് ജില്ല അഗ്രിക്കൾച്ചറൽ ജോയൻറ് ഡയറക്ടറർമാരാണ്. എന്നാൽ, കാര്യമായ നിർദേശങ്ങളോ സേവനങ്ങളോ കർഷകർക്ക് ലഭിക്കാറില്ല. കീടബാധ സംബന്ധിച്ച കർഷകരുടെ പരാതികൾ ലഭിച്ചാൽ അതത് പ്രദേശത്തെ കൃഷി ഓഫിസർമാർ നേരിെട്ടത്തി പരിശോധിക്കുകയും ആവശ്യമെന്ന് വന്നാൽ കാർഷിക ഗവേഷണ കേന്ദ്രത്തിെൻറ സഹായം തേടി കീടനാശികളുടെയും രാസവളങ്ങളുടെയും പേര് രേഖാമൂലം നിർദേശിക്കണമെന്നുമാണ് ചട്ടം.
എന്നാൽ, ഇവ ഭൂരിഭാഗം ഉദ്യോഗസ്ഥരും പാലിക്കാറില്ല. പകരം വടക്കേ ഇന്ത്യൻ രാസവള ലോബികളുടെ ഉൽപന്നങ്ങൾ വാങ്ങാൻ നിർദേശിക്കുകയാണ് പതിവെന്ന് കർഷകർ പറയുന്നു. രാസവളങ്ങളും കീടനാശികളും ഏതളവിൽ പ്രയോഗിക്കണമെന്നതും സ്വീകരിക്കേണ്ട മുൻകരുതലുകളും ഉപദേശിക്കേണ്ടതും കൃഷി ഓഫിസറാണ്. ഇതും പലപ്പോഴും നടപ്പാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.