Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറ് ലക്ഷം ടിൻ അരവണ...

ആറ് ലക്ഷം ടിൻ അരവണ ഉപയോഗ ശൂന്യമായി; നഷ്ടം കോടികൾ

text_fields
bookmark_border
ആറ് ലക്ഷം ടിൻ അരവണ ഉപയോഗ ശൂന്യമായി; നഷ്ടം കോടികൾ
cancel

ശബരിമല: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ അരവണ പ്രസാദ വിതരണം നിർത്തിവെച്ചതോടെ ദേവസ്വം ബോർഡിന് ഉണ്ടാവുന്നത് കോടികളുടെ നഷ്ടം. അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലക്കയിൽ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് വിതരണം നിർത്തിവെച്ചതോടെ ആറ് ലക്ഷത്തോളം ടിൻ അരവണയാണ് ഉപയോഗ ശൂന്യമായി മാറിയത്. ഇതിന്റെ നഷ്ടം ആറ് കോടിയോളം വരും.

അരവണ വിതരണത്തിലെ പ്രതിസന്ധി നേരിടുന്നതിനായി ദേവസ്വം ബോർഡ് ഏലയ്ക്ക ഒഴിവാക്കിയുള്ള അരവണ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2,40,000 ടിൻ അരവണ നിർമ്മിക്കുവാനുള്ള ശേഷിയാണ് പ്ലാന്റിന് ഉള്ളത്. വിതരണം നിർത്തിവച്ചതോടെ വ്യാഴാഴ്ച വൈകീട്ട് മലയിറങ്ങിയ തീർത്ഥാടകർ അരവണ പ്രസാദം വാങ്ങാൻ കഴിയാ​തെയാണ് മടങ്ങിയത്.

പ്രതിദിന ഉൽപാദനം 2,40,000 ആണെന്നിരിക്കെ വരും ദിവസങ്ങളിൽ ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ആവശ്യമായ അരവണ വിതരണം ചെയ്യുവാൻ ബോർഡിന് സാധിക്കില്ല. ഇതുകൂടി കണക്കിലെടുത്താൽ അരവണ വിതരണത്തിലൂടെ ലഭിക്കേണ്ടിയിരുന്ന കോടികളുടെ വരുമാനമാണ് ബോർഡിന് നഷ്ടമാവുക.

ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് അരവണ നിർമാണവും വിതരണവും നിർത്തിവച്ചത്. മകരവിളക്ക് ദിനത്തിൽ അടക്കം സന്നിധാനത്ത് എത്തുന്ന തീർത്ഥാടകരിൽ ബഹുഭൂരിപക്ഷത്തിനും അരവണ പ്രസാദം ലഭിക്കാതെ മലയിറങ്ങേണ്ടിവരും.

അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കയിൽ അനുവദനീയമായ അളവിലും കൂടുതലായി കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതൽ അരവണ വിതരണം നിർത്തിവെച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ 14 ഇനം കീടനാശിനികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cardamomPesticideSabarimala NewsAravana
News Summary - Pesticide-laced cardamom: Six lakh tons of Aravana become waste
Next Story