മീനിൽ രോഗാണുനാശിനി തളിക്കുന്നതായി സംശയം
text_fieldsതിരുവനന്തപുരം: ഫോർമലിനിൽ പിടി വീണതോടെ മീൻ കേടാകാതിരിക്കാന്‍ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ലായനി തളിക്കുന്നതായി ഭക്ഷ്യസുരക്ഷവിഭാഗത്തിന് സൂചന ലഭിച്ചു. പരിശോധനക്ക് സാമ്പിൾ ശേഖരിക്കുകയാണ്.
രോഗാണുനാശിനിയായ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്സൈഡ് നിറമോ മണമോ ഇല്ലാത്ത രാസവസ്തുവാണ്. ഇത് വെള്ളവുമായി ചേർത്താണത്രേ മീനില്‍ തളിക്കുന്നത്. നേർപ്പിക്കാതെ ഉപയോഗിച്ചാല്‍ പൊള്ളലുണ്ടാക്കുന്ന രാസവസ്തുവാണിത്. എറണാകുളത്തെ ചില രാസവസ്തുവില്പനശാലകളില് നിന്ന് ബോട്ടുകാര് ഇത് കൂടിയ അളവില്‍ നിരന്തരം വാങ്ങുന്നതാണ് സംശയത്തിനിടയാക്കിയത്. ഇതിനുപിന്നാലെയാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിച്ചത്.
എന്നാൽ, സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലാബില്‍ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ലായനിയുടെ സാന്നിധ്യം പരിശോധിക്കാൻ സംവിധാനമില്ല. അതിനുവേണ്ടിയുള്ള റീ ഏജൻറുകൾ ക്രമീകരിച്ച് പരിശോധനക്ക് നടപടി തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.