ഗോഡൗണിലെ കീടനാശിനി കലർന്ന അരി: സാമ്പിൾ പരിശോധിച്ചതിൽ വീഴ്ചയെന്ന് മന്ത്രി
text_fieldsകൊട്ടാരക്കര: താലൂക്ക് ഡിപ്പോ ഗോഡൗണിലെ വിവാദമായ അരി വിഷയത്തിൽ വകുപ്പ് മന്ത്രി ജി.ആർ അനിലും ഭക്ഷ്യ സുരക്ഷ കമീഷണറും രണ്ടു തട്ടിൽ. കുളക്കടയിലെ പാർട്ടി പരിപാടിയിലെത്തിയ മന്ത്രി താലൂക്ക് ഗോഡൗണിലെ അരിയുടെ സാമ്പിൾ പരിശോധിച്ചതിൽ വീഴ്ച പറ്റിയതായി മാധ്യമങ്ങളോട് പറഞ്ഞു.
ചാക്കിലെ ഒരു ഭാഗത്ത് അലൂമിനിയം ഫോസ്ഫൈഡ് കീടനാശിനി കൂടുതലായി കലർന്ന അരിയെടുത്ത് ചില ഉദ്യോഗസ്ഥർ മനഃപൂർവം ലാബിൽ അയക്കുകയാണ് ചെയ്തത്. ഇതുവഴി സർക്കാറിനെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നത്.
ആദ്യ തവണ അരിയുടെ സാമ്പിൾ പാലക്കാട് വൃത്തിയാക്കിയ ശേഷം എറണാകുളത്തെ ലാബിൽ പരിശോധിക്കുകയായിരുന്നു. ഇതിൽ അരിയിൽ കീടനാശിനിയായ അലൂമിനിയം ഫോസ്ഫൈഡ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് രണ്ടു ഉദ്യോഗസ്ഥർക്കെതിരെ ഭക്ഷ്യ സുരക്ഷ കമീഷണർ നടപടിയെടുത്തു.
എന്നാൽ, രണ്ടാമത് ഇതേ അരി ലാബിൽ പരിശോധിച്ചപ്പോൾ കീടനാശിനി കണ്ടെത്തിയില്ല. എന്നാൽ, ഭക്ഷ്യസുരക്ഷ കമീഷണർ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി മുന്നോട്ട് പോകുകയാണ് ചെയ്തത്.
ഭക്ഷ്യയോഗ്യമല്ലാതായ അരി സർക്കാർ കാലിത്തീറ്റ ഗോഡൗണിൽ അയച്ച ചരിത്രമുണ്ടെന്നും ഇതിന് അതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. 2224 ചാക്ക് അരി സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിനായി നൽകില്ല. മൊത്തം ചാക്ക് അരികൾ പാലക്കാട് ക്ലിനിങ് നടത്തിയ ശേഷം വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.