വളർത്തുനായെ തല്ലിക്കൊന്ന് കടലിലെറിഞ്ഞ സംഭവം; ഹൈകോടതി സ്വമേധയാ കേസെടുത്തു
text_fieldsകൊച്ചി: തിരുവനന്തപുരത്ത് വളർത്തുനായെ തല്ലിക്കൊന്ന് കടലിലെറിഞ്ഞ സംഭവത്തിൽ ഹൈകോടതി സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളിൽ നായെ കൊല്ലുന്ന രംഗങ്ങൾ പ്രചരിച്ചതോടെയാണ് ഹൈകോടതി സംഭവത്തിൽ ഇടെപട്ടത്.
വിഴിഞ്ഞം അടിമലത്തുറ സ്വദേശി ക്രിസ്തുരാജെൻറ ലാബ് ഇനത്തിൽപെട്ട വളർത്തുനായെയാണ് കൊന്നത്. ഈ സംഭവത്തിൽ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്തിരുന്നു. അടിമലത്തുറ സ്വദേശികളായ സുനിൽ (22), ശിലുവയ്യൻ (20), പതിനേഴുകാരൻ എന്നിവർക്കെതിരെയാണ് കേസ്.
ദിവസവും തീരത്തേക്ക് അഴിച്ചുവിടുന്ന നായ ശിലുവയ്യെൻറ മാതാവിനെ കടിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മത്സ്യബന്ധന വള്ളത്തിനടിയിൽ വിശ്രമിക്കുകയായിരുന്ന നായെ സംഘം ചൂണ്ടയുടെ കൊളുത്തിൽ ബന്ധിച്ചശേഷം മരക്കഷണങ്ങൾ കൊണ്ട് ആക്രമിച്ചു. വിഴിഞ്ഞം അടിമലത്തുറയിൽ കഴിഞ്ഞ 28ന് രാവിലെ 9.30ഒാടെയായിരുന്നു സംഭവം.
അടിയേറ്റ് ചത്ത നായെ കടലിൽ വലിച്ചെറിഞ്ഞു. ഐ.പി.സി 429, പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ഓഫ് അനിമൽ II എൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതേസമയം അയൽവാസികൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിൽ കലാശിച്ചതെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.