വിലകൂടിയ നായ്ക്കളെ വളര്‍ത്തുന്നവരില്‍നിന്ന് നികുതിപിരിക്കാന്‍ നിര്‍ദേശം
text_fieldsതിരുവനന്തപുരം: കേരളത്തിലെ തെരുവുനായ് ശല്യത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗന്‍ കമീഷന് മുന്നില്‍ വേദനയുടെ കെട്ടുകളഴിച്ച് പരാതിക്കാര്‍. തെരുവുനായ്ക്കളുടെ ഇരകളായി തീര്‍ന്ന രണ്ടുവയസ്സുകാരന്‍ മുതല്‍ സ്വകാര്യകമ്പനി മാനേജര്‍വരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശനിയാഴ്ച കമീഷന് മുന്നിലത്തെി. ഒമ്പത് പരാതികളാണ് ലഭിച്ചത്. ഇതില്‍ ഏഴുപേര്‍ ഹാജരായി.
തെരുവുനായുടെ കടിയേറ്റ ഒറ്റശേഖരമംഗലം സ്വദേശി ഏഴുവയസ്സുകാരനായ ദാരുഷാണ് ആദ്യമത്തെിയത്. നായുടെ കടിയേറ്റ് ജനറല്‍ ആശുപത്രിയിലത്തെിച്ച ദാരുഷിന് ഡോക്ടര്‍ ഇഞ്ചക്ഷന്‍ മാറിനല്‍കിയതുമൂലം ശരീരം പൂര്‍ണമായി തളര്‍ന്ന അവസ്ഥയിലാണ്. ഒരാഴ്ചക്കുള്ളില്‍ കുട്ടിയെ പൂര്‍ണ പരിശോധനക്ക് വിധേയമാക്കണമെന്നും റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ തുടര്‍നടപടി കൈക്കൊള്ളുമെന്നും കമീഷന്‍ ഉറപ്പുനല്‍കി.പരാതിക്കാര്‍ താമസിക്കുന്ന പഞ്ചായത്തിലെ സെക്രട്ടറിമാരെയും തിരുവനന്തപുരം കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസറെയും സിറ്റിങ്ങിന് വിളിച്ചുവരുത്തിയിരുന്നു.
60,000 മുതല്‍ ഒരുലക്ഷം വരെയാണ് പലരും നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിനെ പഞ്ചായത്ത് സെക്രട്ടറിമാര്‍ ചോദ്യംചെയ്തു. അന്യാവശ്യ വാദങ്ങുയര്‍ത്തിയ സെക്രട്ടറിമാരെ കമീഷന്‍ ശാസിക്കുകയും ചെയ്തു. ചികിത്സാചെലവ് മാത്രം നോക്കിയല്ല നഷ്ടപരിഹാരം കണക്കാക്കുന്നതെന്നും അവര്‍ അനുഭവിച്ച വേദനയും മാനസിക സമര്‍ദവുമൊക്കെ അതില്‍വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് മൃഗസ്നേഹികളുടെയും തെരുവുനായ് വിരുദ്ധരുടെയും വാദങ്ങളും കേട്ടു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ജോസ് കെ. മാവേലിയും ചെയ്യുന്ന പ്രവൃത്തികളെ ഒരിക്കലും അനുകൂലിക്കുന്നില്ളെന്ന് വ്യക്തമാക്കിയ കമീഷന്‍, മൃഗസ്നേഹികളുടെ ഏറ്റവുംവലിയ ശാപം രഞ്ജിനി ഹരിദാസാണെന്നും പറഞ്ഞു. എറണാകുളത്ത് നടന്ന സിറ്റിങ്ങില്‍ ഇത് താന്‍ നേരിട്ട് അവരോട് പറഞ്ഞിരുന്നു. വൈകാരികമായി സംസാരിച്ചതുകൊണ്ടുമാത്രം ഒന്നും പ്രയോഗത്തില്‍ വരുത്താന്‍ സാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ 30 ശതമാനത്തോളം പേരും വീട്ടില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന നായ്ക്കളെ വളര്‍ത്തുന്നവരാണ്. ഇവരില്‍നിന്ന് നികുതി പിരിക്കാനും ആ തുക സംസ്ഥാനത്തെ എ.ബി.സി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍) പദ്ധതിക്ക് വിനിയോഗിക്കണമെന്നും നിര്‍ദേശമുണ്ടായി.
ഈ നിര്‍ദേശം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്ന അടുത്ത റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും ജ.സിരിജഗന്‍ അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. രമേശ്, നിയമസെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥ് എന്നിവരും കമീഷനൊപ്പം ഉണ്ടായിരുന്നു. തെരുവുനായ് വിഷയത്തില്‍ വരുംദിവസങ്ങളില്‍ 13 ജില്ലകളിലും കമീഷന്‍ സിറ്റിങ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.