ഇ-ബുൾജെറ്റിന് തിരിച്ചടി: 'നെപ്പോളിയൻ' രജിസ്ട്രേഷൻ റദ്ദാക്കുന്നതിനെതിരായ ഹരജി തള്ളി
text_fieldsകൊച്ചി: രൂപമാറ്റം വരുത്തിയ 'നെപ്പോളിയൻ' എന്ന വാഹനത്തിന്‍റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനെതിരെ കണ്ണൂർ കിളിയന്തറ സ്വദേശികളായ ട്രാവൽ വ്ലോഗർ സഹോദരൻമാർ നൽകിയ ഹരജി ഹൈകോടതി തള്ളി.
നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയെന്നാരോപിച്ച മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയതിനെതിരെ ഇ-ബുൾജെറ്റ് സഹോദരന്മാർ എന്നറിയപ്പെടുന്ന എബിൻ, ലിബിൻ എന്നിവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് സതീഷ് നൈനാൻ തള്ളിയത്.
ടെമ്പോ ട്രാവലർ കാരവനാക്കി മാറ്റിയായിരുന്നു ഇവരുടെ യാത്ര. ഇതിനിടെയാണ് മോട്ടോർ വാഹന വകുപ്പിന്‍റെ പിടിയിലായത്. നിരവധി ലേസർ ലൈറ്റുകൾ ഘടിപ്പിക്കുകയും ടയർ സ്പേസിലും നമ്പർ പ്ലേറ്റിലുമടക്കം അനധികൃത മാറ്റങ്ങൾ വരുത്തുകയും ചെയ്തതിന്‍റെ പേരിലാണ് വാഹനം പിടിച്ചെടുത്തത്. തുടർന്നാണ് രജിസ്ട്രേഷൻ റദ്ദാക്കാൻ നോട്ടീസ് നൽകിയത്.
വാഹനം പിടിച്ചെടുക്കാൻ സർക്കാറിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, മോട്ടോർ വാഹന നിയമപ്രകാരം സ്വീകരിക്കേണ്ട നടപടിയാണിതെന്നായിരുന്നു സർക്കാർ വാദം. സർക്കാർ നിയമപരമായി സ്വീകരിച്ച നടപടിയിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.