മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിക്കും മകൾക്കും മറ്റ് വിവിധ രാഷ്ട്രീയ നേതാക്കൾക്കുമെതിരെ നൽകിയ ഹരജി തള്ളിയ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ ഹൈകോടതിയിൽ പരാതിക്കാരന്റെ ഹരജി.
മുഖ്യമന്ത്രിക്കും മകൾക്കും പുറമെ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹീംകുഞ്ഞ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയതിനെതിരെയാണ് കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ കമ്പനിയിൽനിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണമുന്നയിച്ചായിരുന്നു ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.