വിദേശത്ത് ജെ.ഇ.ഇ പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിനെതിരെ ഹരജി
text_fieldsകൊച്ചി: ജോയൻറ് എൻട്രൻസ് പരീക്ഷക്ക് (ജെ.ഇ.ഇ) വിദേശത്ത് കേന്ദ്രങ്ങൾ അനുവദിക്കേണ്ടതില്ലെന്ന തീരുമാനം ചോദ്യംചെയ്ത് ഹൈകോടതിയിൽ ഹരജി. ജെ.ഇ.ഇ (അഡ്വാൻസ്ഡ്) പരീക്ഷക്ക് വിദേശ പരീക്ഷകേന്ദ്രങ്ങൾ ഒഴിവാക്കിയ ജോയൻറ് അഡ്മിഷൻ ബോർഡ് നടപടി ചോദ്യംചെയ്ത് ദുബൈയിൽ മാതാപിതാക്കളോടൊപ്പം താമസിക്കുന്ന പേരക്കുട്ടി ഭരത് സാജനുവേണ്ടി കോഴിക്കോട് സ്വദേശിനി ശാന്ത ഭാസ്കരനാണ് ഹരജി നൽകിയത്.
ദുൈബ ഇന്ത്യൻ ഹൈസ്കൂളിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കിയ ഭരത് സാജൻ ജെ.ഇ.ഇ പരീക്ഷ എഴുതാൻ കേന്ദ്രമാക്കി വെച്ചിരിക്കുന്നത് ദുൈബയാണ്. ജെ.ഇ.ഇ (മെയിൻസ്) പരീക്ഷക്കുശേഷം ഉയർന്ന മാർക്ക് നേടുന്നവർക്കുവേണ്ടിയാണ് അഡ്വാൻസ്ഡ് പരീക്ഷ നടത്തുന്നത്. മെയിൻ പരീക്ഷക്ക് ദുൈബയിൽ കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കിലും അഡ്വാൻസ്ഡ് പരീക്ഷകേന്ദ്രങ്ങൾ വിദേശത്ത് വേണ്ടതില്ലെന്നാണ് തീരുമാനമെന്ന് ഹരജിയിൽ പറയുന്നു.
ഹരജി പരിഗണിച്ച ജ. അനു ശിവരാമൻ മെയിൻസ് പരീക്ഷ കഴിയുന്ന സെപ്റ്റംബർ ആറിനുശേഷം ഹരജി പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.