Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് പരിശോധന നിരക്ക്...

കോവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരായ ഹരജി എട്ടിന്​ പരിഗണിക്കും

text_fields
bookmark_border
കോവിഡ് പരിശോധന നിരക്ക് കുറച്ചതിനെതിരായ ഹരജി എട്ടിന്​ പരിഗണിക്കും
cancel

കൊ​ച്ചി: കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കാ​നു​ള്ള ആ​ർ.​ടി.​പി.​സി.​ആ​ർ, ആ​ന്റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളു​ടെ നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രെ അ​ക്ര​ഡി​റ്റ​ഡ് മോ​ളി​ക്യു​ലാ​ർ ടെ​സ്റ്റി​ങ്​ ല​ബോ​റ​ട്ട​റീ​സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ഈ ​മാ​സം എ​ട്ടി​ന്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

ആ​ർ.​ടി.​പി.​സി.​ആ​റി​ന് 300 രൂ​പ​യും ആ​ന്റി​ജ​ന്​ 100 രൂ​പ​യു​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ നി​ര​ക്ക്​ നി​ശ്ച​യി​ക്കാ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി മ​റി​ക​ട​ന്നാ​ണ് നി​ര​ക്ക് വെ​ട്ടി​ക്കു​റ​ച്ച​തെ​ന്ന് ഹ​ര​ജി​ക്കാ​ർ ആ​രോ​പി​ച്ചു.

നേ​ര​ത്തേ ഹ​ര​ജി പ​രി​ഗ​ണി​ച്ച സിം​ഗി​ൾ ബെ​ഞ്ച് സ​ർ​ക്കാ​റി​നോ​ട് മ​റു​പ​ടി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. മ​റു​പ​ടി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഇ​ന്ന​ലെ കൂ​ടു​ത​ൽ സ​മ​യം​തേ​ടി. തു​ട​ർ​ന്നാ​ണ് ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്‌​ണ​ന്റെ ബെ​ഞ്ച് ഹ​ര​ജി മാ​റ്റി​യ​ത്.

നി​ര​ക്ക്​ കു​റ​ക്ക​ൽ സ്റ്റേ ​ചെ​യ്ത് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ ന​ൽ​ക​ണ​മെ​ന്ന് ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും എ​ട്ടി​ന് ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid TestCovid 19
News Summary - petition against the reduction of the Covid test rate
Next Story