മലപ്പുറത്തേക്ക് കൂടുതൽ വാക്സിൻ നൽകണമെന്ന് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: മലപ്പുറം ജില്ലയിൽ കൂടുതൽ കോവിഡ് വാക്‌സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ പൊതുതാൽപര്യഹരജി. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള മലപ്പുറത്ത് അതിനനുസൃതമായ വിധം വാക്സിൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി കെ.സി. നസീറാണ് കോടതിയെ സമീപിച്ചത്.
കേരളത്തിലെ ജനസംഖ്യയുടെ 12.97 ശതമാനമാണ് വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ലയിൽ താമസിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു. എന്നാൽ, കേരളത്തിൽ ആകെ നൽകിയ വാക്സിെൻറ 7.58 ശതമാനം മാത്രമാണ് ജില്ലക്ക് അനുവദിച്ചത്.
ജനസംഖ്യയും രോഗവ്യാപനവും കണക്കിലെടുത്ത് മതിയായ അളവിൽ വാക്സിൻ ലഭ്യമാക്കാത്തത് വിവേചനമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് നിവേദനം നൽകിയിട്ടും നടപടിയില്ലെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.