Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാറിൽ...

മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതിനെതിരെ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം

text_fields
bookmark_border
Mullaperiyar Dam
cancel

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തുറന്നുവിടുന്ന തമിഴ്നാടി​െൻറ നടപടിക്കെതിരെ സുപ്രീംകോടതിയുടെ ഇടപെടൽ വേണമെന്ന്​ ആവശ്യം. മുല്ലപ്പെരിയാർ വിഷയത്തിൽ പൊതുതാൽപര്യഹരജി സമർപ്പിച്ച ഡോ. ജോ ജോസഫ്​ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലാണ്​ ഇക്കാര്യം ആവ​ശ്യപ്പെട്ടത്​.

അശാസ്ത്രീയവും, മനുഷ്യത്വ വിരുദ്ധവുമായ നടപടിയാണ് തമിഴ്നാടി​​ന്‍റേതെന്നും അർധരാത്രിയിൽ മുന്നറിയിപ്പില്ലാതെ രണ്ട് ദിവസമാണ് ജലം തുറന്നു വിട്ടതെന്നും ഹരജിയിലുണ്ട്​. ജനം പരിഭ്രാന്തിയിലായെന്നും, അർധരാത്രി വീടുപേക്ഷിച്ച് പോകേണ്ട സാഹചര്യമുണ്ടായെന്നും സത്യവാങ്​മുലത്തിലുണ്ട്​.

ഇത്തരം സാഹചര്യം തുടർന്നും ഉണ്ടാകുന്നത് തടയാൻ ഷട്ടറുകൾ തുറക്കുന്നത് അടക്കം എല്ലാ പ്രവർത്തനങ്ങളിലും മേൽനോട്ട സമിതിയുടെ നേരിട്ടുള്ള സാന്നിധ്യമുണ്ടാകണമെന്നും ഡോ. ജോ ജോസഫ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullaperiyar DamSupreme Court
News Summary - Petition filed in Supreme Court against release of water in Mullaperiyar without warning
Next Story