എം.എസ്.എഫ് നേതാവിനെ അറസ്റ്റ് ചെയ്യിക്കാൻ ലീഗ് നേതാക്കൾ ഇടപെെട്ടന്ന് ഹൈദരലി തങ്ങൾക്ക് പരാതി
text_fieldsകോഴിക്കാട്: കോവിഡിെൻറ പേരില്‍ ഫണ്ട് സ്വരൂപിച്ചെന്ന് ആരോപിച്ച് എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് ആസിഫ് കലാമിനെ അറസ്റ്റ് ചെയ്ത സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് മുസ്ലിം ലീഗിെൻറ ജില്ല കമ്മിറ്റിയിലുള്ള രണ്ട് നേതാക്കളും മണ്ഡലം കമ്മിറ്റി പ്രസിഡൻറുമാണെന്ന് കുറ്റപ്പെടുത്തി സംസ്ഥാന പ്രസിഡൻറ് ഹൈദരലി ശിഹാബ് തങ്ങൾക്ക് മാതാപിതാക്കളുടെ പരാതി. ആസിഫ് കലാമിെൻറ പിതാവ് അബ്ദുൽ കലാമും മാതാവ് സാബിറ കലാമുമാണ് ഗുരുതരമായ ആരോപണമുള്ള കത്ത് പാണക്കാേട്ടക്ക് നേരിട്ട് അയച്ചത്.
കഴിഞ്ഞ ഏപ്രിലിലായിരുന്നു അറസ്റ്റ്. ആസിഫ് കലാമിനെ കള്ളക്കേസിൽ കുടുക്കാൻ സി.പി.എമ്മിെൻറ ജില്ല നേതൃത്വവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിലെ മൂന്ന് നേതാക്കൾ പ്രവർത്തിച്ചതായി ജൂലൈ മൂന്നിന് അയച്ച കത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് നേരിട്ടുള്ള നിർദേശ പ്രകാരം പൊലീസ് ആസിഫ് കലാമിനെ അറസ്റ്റ് ചെയ്തു. ലോക്ഡൗൺ കാലത്ത് തീരദേശത്ത് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്യാൻ നേതൃത്വം നൽകുന്നതിനിടെയായിരുന്നു ആസിഫ് അറസ്റ്റിലായത്.
കൊയിലാണ്ടി നഗരസഭ 37ാം വാര്‍ഡിലെ ആര്.ആര്.ടി അംഗംകൂടിയായ ആസിഫിനെ അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു. എം.കെ. മുനീർ, കെ.എം. ഷാജി ഉൾപ്പെടെയുള്ള നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അറിവോടെയാണ് ആസിഫ് ഫണ്ട് സ്വരൂപിച്ച് തീരദേശത്ത് ഭക്ഷണകിറ്റുകള്‍ വിതരണം ചെയ്തതെന്നാണ് ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നത്.
ഇൗ വിഷയത്തിലാണ് കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറും ജില്ല കമ്മിറ്റിയിലെ രണ്ട് നേതാക്കളും ചേർന്നാണ് ആസിഫിനെ കള്ളക്കേസിൽ കുടുക്കിയതെന്ന ആരോപണവുമായി ആസിഫിെൻറ മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി മുതൽ മണ്ഡലം കമ്മിറ്റിയിൽ ഭിന്നത രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.