നിക്കാഹ് പള്ളികളിൽ നടത്താൻ നിർബന്ധിക്കുന്നത് ചോദ്യം ചെയ്ത് ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: നിക്കാഹ് പള്ളികളിൽ നടത്താൻ നിർബന്ധിക്കുന്നതിനെതിരെ ഹൈകോടതിയിൽ ഹരജി. ഈരാറ്റുപേട്ട തെക്കേക്കര ജുമാമസ്ജിദിലെ നിക്കാഹുകൾ പള്ളികളില്‍വെച്ച് നടത്തണമെന്ന തീരുമാനം ചോദ്യം ചെയ്ത് മഹൽ നിവാസിയായ ഹുസൈന്‍ വലിയവീട്ടിലാണ് ഹരജി നൽകിയിരിക്കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡ്, തെക്കേക്കര മുഹ്യിദ്ദീന് ജുമാമസ്ജിദ് പ്രസിഡന്‍റ്, സെക്രട്ടറി എന്നിവര്‍ക്ക് ജസ്റ്റിസ് എസ്.വി ഭാട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന്‍ െബഞ്ച് നോട്ടീസ് അയക്കാൻ ഉത്തരവായി.
ക്ഷണിക്കപ്പെടുന്നവർക്ക് മുഴുവൻ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്ത അവസ്ഥയുള്ളതിനാൽ പള്ളിയിൽ നിക്കാഹിന് നിർബന്ധിക്കരുതെന്നാണ് ഹരജിയിലെ ആവശ്യം. വധു വരന്‍മാരുടെ ഇഷ്ടത്തിനനുസരിച്ച് വീടുകളിലും ഓഡിറ്റോറിയങ്ങളിലും നിക്കാഹ് നടത്തിയിരുന്ന പാരമ്പര്യമാണ് തെക്കേക്കര ജുമാമസ്ജിദില്‍ ഉണ്ടായിരുന്നത്.
അടുത്തിടെയാണ് പള്ളിയിലാക്കാൻ തീരുമാനമെടുത്തത്. ഇതിൽ സ്ത്രീകൾക്കും വധു -വരന്‍മാരുടെ എല്ലാ ബന്ധുക്കൾക്കും പങ്കെടുക്കാനാവില്ല. ഇതര മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. മതപ്രഭാഷണ പരമ്പരകളിലും ഉറൂസുകളിലും ജാറങ്ങളിലും പ്രവേശിക്കാൻ അനുമതിയുള്ള സ്ത്രീകൾക്ക് നിക്കാഹിന് പങ്കെടുക്കാന്‍ കഴിയാത്തത് ശരിയായ നടപടിയല്ല. മഹല്ല് കമ്മിറ്റികളുടെ ഇത്തരം തീരുമാനങ്ങളില്‍ ഇടപെടാനുള്ള അധികാരം വഖഫ് ബോര്‍ഡിനുണ്ടെന്നും ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.