പ്രവൃത്തിദിനം 220 ആക്കിയതിനെതിരെ ഹൈകോടതിയിൽ ഹരജി
text_fieldsകൊച്ചി: സ്കൂൾ പ്രവൃത്തിദിനം 220 ആക്കിയതിനെതിരെ ഹൈകോടതിയിൽ ഹരജി. പ്രതിപക്ഷ അധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹരജി ബുധനാഴ്ച പരിഗണിച്ചേക്കും. തീരുമാനം സർക്കാർ ഏകപക്ഷീയമായി നടപ്പാക്കുന്നതായി ആരോപിച്ചാണ് ഹരജി.
സ്വകാര്യ സ്കൂൾ മാനേജർ നൽകിയ ഹരജിയെത്തുടർന്ന് അധ്യയനദിവസം ഉയർത്തുന്ന കാര്യം പരിഗണിക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു. ബന്ധപ്പെട്ടവരെ കേട്ടശേഷം വേണം തീരുമാനമെന്നും നിർദേശിച്ചിരുന്നു. എന്നാൽ, അധ്യാപകരടക്കമുള്ളവരുടെ അഭിപ്രായം സർക്കാർ തേടിയിട്ടില്ല. തീരുമാനം നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡയറക്ടർ, മൂവാറ്റുപുഴ വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.