ഇൻഡിഗോയിൽ ജയരാജനുള്ള വിലക്ക് നീക്കാൻ സി.പി.എം എം.പിയുടെ നിവേദനം
text_fieldsന്യൂഡൽഹി: ഇൻഡിഗോ വിമാനത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം എം.പി എ.എം ആരിഫ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നിവേദനം നൽകി. വിലക്കിന് പിന്നാലെ ഇനിമേൽ ഇൻഡിഗോ വിമാനത്തിൽ താൻ കയറില്ലെന്ന് പ്രഖ്യാപിച്ച ജയരാജൻ, ഇൻഡിഗോയെ ബഹിഷ്കരിക്കാൻ തിരുമാനിച്ചതായും അറിയിച്ചിരുന്നു.
ഇൻഡിഗോ വിമാനത്തിൽ കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസുകാരെ തടഞ്ഞ എൽ.ഡി.എഫ് കൺവീനറെ മൂന്നാഴ്ചത്തേക്ക് വിലക്കിയ വിമാന കമ്പനിയുടെ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം എന്ന് ആരിഫ് ആവശ്യപ്പെട്ടു.
കേരള മുഖ്യമന്ത്രിയെ സംരക്ഷിച്ച ജയരാജനെ അഭിനന്ദിക്കുന്നതിന് പകരം യാത്രാ വിലക്ക് ഏർപ്പെടുത്തിയ വിമാന കമ്പനിയുടെ തീരുമാനം അങ്ങേയറ്റം ഖേദകരമാണെന്ന് ആരിഫ് ചൂണ്ടിക്കാട്ടി. രാജ്യത്തെ വിമാനങ്ങളിൽ ഇതുപോലുള്ള ആക്രമണങ്ങൾ വർധിക്കുവാൻ ഈ തീരുമാനം ഇടയാക്കിയേക്കുമെന്നും നിവേദനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.