പി.വി. അൻവർ എം.എൽ.എയുടെ സ്വത്ത്: കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
text_fieldsകൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ സ്വത്ത് സംബന്ധിച്ച് കേന്ദ്ര ഏജൻസികളായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറയും (ഇ.ഡി) ആദായനികുതി വകുപ്പിെൻറയും അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ൈഹകോടതിയിൽ ഹരജി.
2011, 2014, 2016, 2019 വർഷങ്ങളിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോൾ അൻവർ നാമനിർദേശ പത്രികക്കൊപ്പം നൽകിയ സ്വത്തുവിവരങ്ങളിൽ വൻതോതിൽ വർധനയുണ്ടെങ്കിലും ആദായനികുതി വകുപ്പിന് നൽകിയ രേഖകളിൽ വരുമാനമില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആരോപിച്ച് വിവരാവകാശ പ്രവർത്തകനായ മലപ്പുറം ചേലാമ്പ്ര സ്വദേശി കെ.വി. ഷാജിയാണ് ഹരജി നൽകിയിരിക്കുന്നത്.
അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്കും ആദായനികുതി വകുപ്പിനും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. 2016ൽ പത്രികക്കൊപ്പം നൽകിയ വിവരങ്ങളിൽ 14.38 കോടിയുടെ സ്വത്ത് തനിക്കും കുടുംബത്തിനുമുണ്ടെന്നാണ് അൻവർ വ്യക്തമാക്കിയിരുന്നത്. 2019ലേതിൽ 48.76 കോടിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇക്കാലയളവിൽ 34.37 കോടിയുടെ വരുമാന വർധനയാണുണ്ടായത്. 15.46 കോടി വിവിധ പദ്ധതികളിലായി നിക്ഷേപിച്ചതായും പറയുന്നു. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വീണ്ടും ഈമാസം 22ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.