Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2021 1:56 PM GMT Updated On
date_range 22 May 2021 1:56 PM GMTപ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന ആവശ്യപ്പെട്ട് ഹരജി
text_fieldsbookmark_border
കൊച്ചി: വിദേശത്തേക്ക് മടങ്ങുന്ന പ്രവാസികൾക്ക് കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി.
നാട്ടിലേക്ക് മടങ്ങിയ പ്രവാസികളിലേറെയും തിരിച്ചുപോകാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ വാക്സിൻ ലഭ്യമാക്കുന്നതിൽ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രസിഡൻറ് ജോസ് എബ്രഹാമാണ് ഹരജി നൽകിയത്.
വാക്സിൻ വിതരണത്തിൽ പ്രവാസികൾക്ക് മുൻഗണനയില്ലാത്തതിനാൽ രണ്ടുഡോസും ലഭിക്കാൻ ഏറെ സമയമെടുക്കും. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story