Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെട്രോളിയം ഉൽപന്നങ്ങൾ...

പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന്​ ഹരജി

text_fields
bookmark_border
പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരണമെന്ന്​ ഹരജി
cancel

കൊച്ചി: പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരണമെന്ന്​ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഡീസലി​​െൻറയും പെ​ട്രോളി​​െൻറയും വില ദി​േനന കുതിച്ചുകയറുന്ന അവസ്ഥ ഒഴിവാക്കാൻ ഇവക്ക്​ ജി.എസ്​.ടി നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ കേരള പ്രദേശ് ഗാന്ധിദർശൻ വേദി ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാറാണ്​ ഹരജി നൽകിയിരിക്കുന്നത്​.

രാജ്യാന്തര വിപണിയിലെ വിലക്കനുസരിച്ചാണ് ഇന്ധനങ്ങളുടെ വിലവർധനയെന്ന് പറയു​േമ്പാഴും തെരഞ്ഞെടുപ്പുസമയത്ത്​ വില നിയന്ത്രിച്ചുനിർത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക്​ കഴിയുന്നുണ്ട്​. ജി.എസ്.ടി പരിധിക്കുകീഴിൽ കൊണ്ടുവരുന്നതോടെ ഇന്ധനവില നിയന്ത്രിക്കാനാവും. ഇന്ധനത്തിന്​ വിൽപന നികുതി, അധിക നികുതി, സെസ് തുടങ്ങിയവ ചുമത്തുന്നതിൽനിന്ന് സംസ്ഥാന സർക്കാറിനെ തടയണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldieselfuel priceGST
News Summary - Petition to bring petroleum products under GST
Next Story