വെള്ളാപ്പള്ളിയെയടക്കം അയോഗ്യരാക്കാൻ നിവേദനം: മൂന്ന് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വെള്ളാപ്പള്ളി നടേശനടക്കം എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍മാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് പ്രഫ. എം.കെ. സാനു സമര്‍പ്പിച്ച നിവേദനത്തില്‍ മൂന്നുമാസത്തിനകം തീര്‍പ്പ് കല്പിക്കണമെന്ന് ഹൈകോടതി. വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കാനാണ് രജിസ്ട്രേഷന് ഐ.ജിക്ക് ജസ്റ്റിസ് എന്‍. നഗരേഷ് നിർദേശം നൽകിയത്.
ഹരജിക്കാരനെയും നടപടിക്ക് സാധ്യതയുള്ള ഡയറക്ടർമാരെയും കേട്ടശേഷം വേണം നടപടി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡൻറ് ഡോ. എം.എന്‍. സോമന്, വൈസ് പ്രസിഡൻറ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരടക്കമുള്ളവരെ എതിര്‍കക്ഷിയാക്കി സാനു നല്കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്.റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ തുടര്‍ച്ചയായി മൂന്നു വർഷം വീഴ്ച വന്നാല്‍ അക്കാലയളവിലെ ഡയറക്ടര്‍മാര്‍ക്ക് സ്വാഭാവികമായി അയോഗ്യത സംഭവിക്കുമെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് നിവേദനവും ഹരജിയും സമർപ്പിച്ചത്.
അയോഗ്യതയുണ്ടായാൽ അഞ്ചു കൊല്ലത്തേക്ക് യോഗത്തിെൻറ മാത്രമല്ല ഒരു കമ്പനിയുടെയും ഡയറക്ടറാകാനാവില്ല. 2013-14 മുതല്‍ 2015-16 വരെ മൂന്നുകൊല്ലം തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നാണ് രേഖാമൂലം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2020 ആഗസ്റ്റിലാണ് ഹരജിക്കാരൻ രജിസ്ട്രേഷന് അധികൃതർക്ക് നിവേദനം നൽകിയത്. സിവില്‍ കോടതിയില്‍ അന്യായം സമര്‍പ്പിച്ചാണ് പരിഹാരം തേടേണ്ടതെന്ന എതിര്‍കക്ഷികളുടെ വാദം കോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.